ജലക്ഷാമം രൂക്ഷം; തടയണകളുടെ പുനര്‍നിര്‍മാണം ഫയലുകളില്‍ തന്നെ
പെരുങ്ങോട്ടുകുറുശ്ശി: ജില്ലയില്‍ വേനല്‍ കനത്തതോടെ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലും പുഴകളിലും തോടുകളിലുമൊക്കെ കാലങ്ങളായി തകര്‍ന്നുകിടക്കുന്ന തടയണകള്‍ പുനര്‍ നിര്‍മിക്കലും പുതിയവ നിര്‍മ്മിക്കലും ഫയലുകളില്‍ തന്നെ.
വേനല്‍ രൂക്ഷമായതോടെ നഗര -ഗ്രാമീണ മേഖലകളെന്ന വകഭേദമില്ലാതെ ജലക്ഷാമം ദിനരോദനമാവുകയാണ്. വെള്ളം വറ്റി പുഴകള്‍ വരണ്ടുണങ്ങുന്നത് സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാവും. ജില്ലയില്‍ 2007 ലെ അതിവര്‍ഷത്തിലായിരുന്നു പുഴകളിലെ തടയണകള്‍ക്ക് നാശം സംഭവിച്ചത്. ജില്ലയില്‍ മാത്രം 20 ലധികം തടയണകളാണ് തകര്‍ന്നത്. അന്നത്തെ കാലവര്‍ഷത്തിന് ശേഷം തടയണകളുടെ നിര്‍മാണത്തിലെ അപാകതകള്‍ അതിവര്‍ഷത്തിലുള്‍പ്പെടുത്തി കോടികളുടെ കണക്കാണ് ശരിവെച്ചത്. എന്നാല്‍ 2007 ലെ അതിവര്‍ഷം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും തകര്‍ന്ന തടയണകള്‍ പുനര്‍നിര്‍മിക്കല്‍ നടപടികളായിട്ടില്ല.
ഫലമോ മഴക്കാലത്ത് ലഭിച്ചിരുന്ന വെള്ളം തടഞ്ഞുനിര്‍ത്തി വേനല്‍ക്കാലത്ത് ഉപയോഗിക്കുകയെന്ന ആശയവും പാഴാവുകയാണ്. മാത്തൂര്‍, പൈതല, ചീളി, മംഗലം, ചെന്നിക്കപ്പാടം എന്നിവിടങ്ങളിലൊക്കെയുള്ള പുഴകളിലെ തടയണകളെല്ലാം തകര്‍ന്നു കിടക്കുമ്പോഴും നാടു ഭരിക്കുന്ന സാരഥികള്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ്. തടയണകള്‍ നിര്‍മിക്കുന്നതിന്റെ പേരിലും പുനര്‍നിര്‍മാണത്തിന്റെ പേരിലും ലക്ഷങ്ങളും കോടികളും ഫണ്ട് വിനിയോഗം നടത്തുകയാണെന്നാണ് കര്‍ഷകരടക്കമുള്ളവര്‍ ആരോപിക്കുന്നത്. വടക്കഞ്ചേരി, വണ്ടാഴി, വളയല്‍ പുഴയാറിലെ വെട്ടില്‍ക്കുണ്ട് ഭാഗത്തെ തകര്‍ന്ന തടയണ ഇനിയും പുനര്‍നിര്‍മിക്കാനായിട്ടില്ലെന്നത് മറ്റൊരുദാഹരണമാണ്. പുഴകളിലെ തടയണകള്‍ പുനര്‍നിര്‍മിക്കാത്തതു വഴി ജലാശയങ്ങളുണ്ടായിട്ടും ജനവാസമേഖലകളെ വരള്‍ച്ചയിലേക്കുള്ള തള്ളിവിടുന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."