പ്രതിഷേധജ്വാല സംഘടിപ്പിച്ചു
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആള് ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേസിന്റെ സ്വഭാവം പരിഗണിച്ച് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ടി.ആര് ദേവന് ആവശ്യപ്പെട്ടു. സി.പി.എമ്മും എസ്.ഡി.പി.ഐയുമായി അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നിടത്തോളം കാലം കേരള പൊലിസിന്റെ അന്വേഷണം ഫലപ്രദമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കലാലയങ്ങളിലെ കൊലപാതക രാഷ്ട്രീയത്തിനെതിരേ 'മാനിഷാദ' എന്ന പേരില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.ആര് ദേവന്. സംസ്ഥാന കമ്മിറ്റിയംഗം എ. എം സെയ്ദ് അധ്യക്ഷത വഹിച്ചു.
പുരോഗമന മഹിളാസമിതി ദേശീയ സെക്രട്ടറി ഡോ. രാജി കമലമ്മ മുഖ്യപ്രഭാഷണം നടത്തി. ടി.യു.സി.സി ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് ജേക്കബ് തോമസ്, ചില സെക്രട്ടറിയേറ്റംഗം എം.സലിം, എറണാകുളം മണ്ഡലം സെക്രട്ടറി ബിനീഷ് കോയിക്കല്‍, ജില്ലാ നേതാക്കളായ ടി. ആര് സാബു, പൗലോസ്, ബേബി ഷാജി, ടി. കെ അരവിന്ദന്, ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."