കടപുഴ പദ്ധതിക്ക് അനുവദിച്ച തുക വകമാറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം
ശാസ്താംകോട്ട: ശാസ്താംകോട്ട തടാകസംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കടപുഴ പദ്ധതി ഇല്ലാതാക്കാനും പദ്ധതിക്ക് അനുവദിച്ച തുക വകമാറ്റുവാനും എല്‍.ഡി.എഫ് ശ്രമിക്കുന്നതായി കോണ്‍ഗ്രസ് പടിഞ്ഞാറെകല്ലട മണ്ഡലം കമ്മിറ്റി ആരോപിച്ചു. 19.5 കോടി രൂപയാണ് കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് വകമാറ്റുവാനാണ് എല്‍.ഡി.എഫും ശാസ്താംകോട്ട വാട്ടര്‍അതോറിറ്റിയും ശ്രമിക്കുന്നത്. കല്ലടയാറ്റിലെ കടപുഴ ഭാഗത്ത് തടയണ നിര്‍മിച്ച് പൈപ്പിലൂടെ വെള്ളം ശാസ്താംകോട്ടയിലെ ഫില്‍റ്റര്‍ഹൗസിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി കടപുഴ പ്രദേശങ്ങളില്‍ കൂറ്റന്‍പൈപ്പുകളും സ്ഥാപിച്ചിരുന്നു.
പൈപ്പുകള്‍ കുഴിച്ചിട്ടഭാഗത്തെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതാണ് കടപുഴയ്ക്ക് കിട്ടിയ നേട്ടം. പദ്ധതി വേണ്ടവിധത്തില്‍ നടപ്പാക്കിയാല്‍ ശാസ്താംകോട്ട തടാകത്തിന്റെ ദുരവസ്ഥയ്ക്കും ജനങ്ങളുടെ കുടിവെളളപ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയുമായിരുന്നു. പദ്ധതിക്ക് അനുവദിച്ച തുക വകമാറ്റാന്‍ ശ്രമിക്കുന്ന നടപടിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."