ആയുധങ്ങള്‍ സൈന്യത്തിന് തന്നെ നേരിട്ട് വാങ്ങാം; 500 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഗാല്‍വാന്‍ താഴ്വരയിലെ ചൈനീസ് അതിര്‍ത്തിയില്‍ പ്രതിസന്ധി തുടരുന്നതിനിടെ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. 500 കോടി രൂപയ്ക്കുള്ളില്‍ വരുന്ന തുകയുടെ ആയുധങ്ങള്‍ സൈന്യത്തിന് തന്നെ നേരിട്ട് വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന ആയുധങ്ങള്‍ വാങ്ങാനാണ് അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സൈനിക വിഭാഗങ്ങള്‍ക്ക് മിലിറ്ററി അഫയേഴ്സ് ഡിപ്പാര്‍ട്ടുമെന്റുമായി ആശയവിനിമയം നടത്തി അവര്‍ക്ക് ആവശ്യമെന്ന് തോന്നുന്ന ഏത് ആയുധങ്ങളും വാങ്ങാം. അനുമതി ലഭിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ആയുധങ്ങളുടെ ലിസ്റ്റ് തയാറാക്കുന്ന നടപടി മൂന്നു സൈനിക വിഭാഗങ്ങളും ആരംഭിച്ചിട്ടുണ്ട്. ഉറി ആക്രമണത്തിന് ശേഷം സൈന്യം കൂടുതല്‍ ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന നടപടി ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."