ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മനാമ: ബഹ്റൈനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ ജില്ലയിലെ ഏഴോം സ്വദേശി എം.പി. രാജൻ(52) ആണ് മരിച്ചത്. ഈ മാസം മൂന്നിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ന്യൂമാേണിയക്കുള്ള ചികിത്സയും ആരംഭിച്ചിരുന്നു.
ഇതിനിടെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് 10നാണ് സല്‍മാനിയ്യയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടന്ന ടെസ്റ്റിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ. ഞായറാഴ്ച നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
18 വര്‍ഷമായി ബഹ്റൈനിലുള്ള രാജന്‍ ഇവിടെ യൂനിലിവർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ മീത്തലെ പുരയിൽ നാരായണൻ്റെയും യശോദയുടെയും മകനാണ്. ഭാര്യ: ശ്യാമള, മക്കൾ: ആദർശ് (എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂർ) അപർണ്ണ( തളിപ്പറമ്പ നാഷണൽ കോളേജ് ബി.എ വിദ്യാർത്ഥിനി) എല്ലാവരും നാട്ടിലാണ്. സഹോദരങ്ങൾ അനിത, അനൂപ്, അജിത. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബഹ്റൈനില്‍ സംസ്കരിക്കും.
ബഹ്റൈനില്‍ ഇതുവരെ 61 പേരാണ് കൊവിഡ് ബോധിച്ച് മരിച്ചത്. ഇതില്‍ രാജനടക്കം 3 പേര്‍ മലയാളികളാണ്. മരണ നിരക്ക് വളരെ കുറവായിരുന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ ഞായറാഴ്ച പുതുതായി 415 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇവരില്‍ 225 പേര്‍ പ്രവാസികളാണ്. നിലവില്‍ 5,480 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 32 പേരുടെ നില ഗുരുതരമാണ്. ഇതിനിടെ 503 പേര്‍ രോഗവിമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 15,790 ആയി ഉയര്‍ന്നത് ആശ്വാസകരമാണ്. ഇതുവരെയായി 470469 പേരെ രാജ്യത്ത് കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."