HOME
DETAILS
MAL
ഈജിപ്തില്‍ വ്യോമാക്രമണത്തില്‍ മൂന്ന് ഐ.എസ് തലവന്മാര് കൊല്ലപ്പെട്ടു
backup
April 20 2017 | 21:04 PM
കെയ്റോ: ഈജിപ്തിലെ വടക്കന്‍ പ്രദേശമായ സീനായില്‍ നടന്ന വ്യോമാക്രമണത്തില്‍ മൂന്ന് ഐ.എസ് തലവന്മാരടക്കം 19 പേര് കൊല്ലപ്പെട്ടു. ഐ.എസിന്റെ ഈജിപ്ത്യന്‍ ഘടകത്തിന്റെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരെല്ലാം.
അന്‍സാര്‍ ബൈത്തുല്‍ മഖ്ദിസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൈന്യം ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു. അടുത്ത ആഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഈജിപ്ത് സൈന്യം രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
തെക്കന്‍ സീനായിലെ സെന്റ്. കാതറൈന് ക്രിസ്ത്യന്‍ മഠത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ നടത്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."