HOME
DETAILS

പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് വിതരണം ചെയ്യും: ഡോ. എ സമ്പത്ത് എം.പി

  
backup
April 20, 2017 | 9:22 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%82%e0%b4%ac%e0%b5%81

ആറ്റിങ്ങല്‍: പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് വിതരണം ചെയ്യുമെന്ന് ഡോ. എ.സമ്പത്ത് എം.പി ആറ്റിങ്ങല്‍ ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ കിളിമാനൂര്‍, മണമ്പൂര്‍, മാറനല്ലൂര്‍ എന്നീ പഞ്ചായത്തുകളിലെ ഹെല്‍ത്ത് സെന്ററുകള്‍ക്കായി നല്‍കിയ ആംബുലന്‍സിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് ജനോപയോഗ പ്രദമായ രീതിയില്‍  നടത്തുന്നത് കേരളത്തിന് ഒരു മാതൃകയായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ പഞ്ചായത്തുകളിലേയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരത്ത് 28 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 13 ആംബുലന്‍സുകള്‍ വിതരണം ചെയ്യും. മംഗലാപുരം, വീരണകാവ്, കുറ്റിച്ചല്‍, കല്ലറ, മലയിന്‍കീഴ്, കിഴുവിലം, ചെമ്മരുതി, പുല്ലമ്പാറ, ചെറുന്നിയൂര്‍, ഉഴമലയ്ക്കല്‍, മാണിയ്ക്കല്‍, പെരിങ്ങമല, ആര്യനാട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ആദ്യ ഘട്ട അംബുലന്‍സ് നല്‍കുക. ഇതോടൊപ്പംമുനിസിപ്പാലിറ്റികളായ ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്എന്നിവിടങ്ങളിലേയ്ക്ക് ആധുനിക സൗകര്യമുള്ള ആംബുലന്‍സുകളും വിതരണം ചെയ്യും.ഈ വര്‍ഷം തന്നെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെ ഹെല്‍ത്ത് സെന്ററുകള്‍ക്കും ആംബുലന്‍സ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. മെഡിക്കല്‍ ഓഫിസര്‍ക്കാണ് ആംബുലന്‍സിന്റെ ചുമതലയെങ്കിലും പഞ്ചായത്ത് അംഗങ്ങള്‍ ശ്രദ്ധചെലുത്തി സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ബി.പി.എല്‍കാര്‍ക്ക് സൗജന്യമായും എ.പി.എല്‍ കാര്‍ക്ക് കുറഞ്ഞ നിരക്കിലും ആംബുലന്‍സ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ക്ക് സ്റ്റേയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു, ഹരജികള്‍ 26ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

Kerala
  •  2 days ago
No Image

ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; അധിനിവേശ ജറൂസലമില്‍ രണ്ട് പേരെ കൊന്നു

International
  •  2 days ago
No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  2 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  2 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  2 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  2 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  2 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  2 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  2 days ago