സ്‌കൂളുകള്‍ക്ക് സമീപം സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം
ചേര്‍ത്തല : താലൂക്കിന്റെ വടക്കന്‍ മേഖലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ സാമൂഹീക വിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് പരാതി.പള്ളിത്തോട് സ്‌കൂള്‍ ,തുറവുര്‍ ടി.ഡി സ്‌കൂള്‍ ,എഴുപുന്ന സ്‌കൂള്‍ ,വളമംഗലം സ്‌കൂള്‍ ,കാവില്‍ സ്‌കൂള്‍ ,പട്ടണക്കാട് സ്‌കൂള്‍ പരിസരങ്ങളിലാണ് സാമൂഹ്യവിരുദ്ധസംഘത്തിന്റെ ശല്യം. രാവിലേയും ,ഉച്ചയ്ക്കും ,വൈകുന്നേരവുമാണ് ഇത്തരക്കാരുടെ ശല്യം ഏറെയുള്ളത്.
സ്‌കൂള്‍ പരിസരങ്ങളില്‍ അമിത വേഗത്തിലുള്ള ബൈക്ക് റെയിസിങ് ,പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തല്‍ ,പ്രേമാഭ്യര്‍ത്ഥന ,ആണ്‍കുട്ടികളെ മര്‍ദിക്കുക, അധ്യാപകരെ ഭീഷണിപ്പെടുത്തുക എന്നിവയാണ് ഇത്തരം സാമുഹിക വിരുദ്ധരുടെ പ്രവര്‍ത്തി.സ്‌കൂള്‍ മതില്‍ കെട്ടിന് പുറത്തായതിനാല്‍ ഇവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്കും നടപടി എടുക്കാന്‍ സാധിക്കാത്ത അവസ്തയാണ്. കേട്ടാല്‍ അറക്കുന്ന വാക്കുകളാണ് പെണ്‍കുട്ടികളോട് പറയുന്നത്.
രാവിലെ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ ഇവര്‍ സ്‌കൂള്‍ പരിസരത്ത് എത്തും ,പിന്നെ സ്‌കൂള്‍ വിടുന്ന സമയങ്ങളിലും സംഘമായി എത്തും.
കഞ്ചാവ് വില്‍ക്കുന്നവരും ഇത്തരം സംഘത്തിലുണ്ട്.സ്‌ക്കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് ചില സമയങ്ങളില്‍ പിങ്ക് പൊലിസ് ഇവിടങ്ങളില്‍ എത്തുന്നുണ്ട് .പൊലിസ് പോകുമ്പോള്‍ വീണ്ടും ഇവര്‍ശല്യവുമായി എത്തുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."