HOME
DETAILS
MAL
വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ല:കെ.വി തോമസ്
backup
March 31 2019 | 21:03 PM
കൊച്ചി: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് കെ.വി തോമസ് എം.പി. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതോടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കും.
കഴിഞ്ഞ ആറുമാസമായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഫലമായാണ് ഇപ്പോഴുണ്ടായിട്ടുള്ള തീരുമാനം.
ഇടതുപക്ഷം ഉന്നയിക്കുന്ന വാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മികച്ച വിജയം നേടും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ഇടതുപക്ഷവുമായി യോജിക്കാന്‍ കഴിയുമെങ്കിലും കേരളത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."