
മോദിക്കെതിരേ രാഹുല്‍ സറണ്ടര്‍ മോദിയെന്ന് പരിഹാസം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യൂ വരിച്ച് ദിവസങ്ങള്‍ക്കു ശേഷവും സര്‍ക്കാരിന്റെ ഒളിച്ചുകളിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.
നരേന്ദ്രമോദി ശരിക്കും ചൈനയ്ക്കു മുന്പില് സറണ്ടര്‍ മോദി (കീഴടങ്ങിയ മോദി) യാണെന്നായിരുന്നു ഇന്നലെ രാഹുല്‍ ആരോപിച്ചത്. രാഹുലിന്റെ ട്വീറ്റ് പ്രിയങ്കാ ഗാന്ധിയും പങ്കുവച്ചിട്ടുണ്ട്.
നേരത്തെ, ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു ചൈന പ്രവേശിച്ചിട്ടില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ, പിന്നെ എവിടെവച്ച് എങ്ങനെയാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഇതോടെ, മോദിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പുതിയ വിമര്‍ശനം. ഇന്ത്യന്‍ ഭൂമി മോദി ചൈനയ്ക്കു മുന്നില്‍ അടിയറവുവച്ചെന്ന ആരോപണവുമായി നേരത്തെയും രാഹുല്‍ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ, ബി.ജെ.പിക്കു പുതിയ പേരു നിര്‍ദേശിച്ച് പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുമുണ്ട്.
ബി.ജെ.പി എന്നതിന്റെ മുഴുവന്‍ രൂപം ബെയ്ജിങ് ജിന്‍പിങ് പാര്‍ട്ടിയെന്നാണ് ട്രോളുകളില്‍ നിറയുന്നത്. അതേസമയം, മോദിയും ബി.ജെ.പിയും ജനങ്ങളുടെ വികാരം ഉപയോഗപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കമല്‍ഹാസനും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു; പവന് ആഭരണം വാങ്ങാന്‍ ഇന്ന് 70,000 താഴെ മതിയാവും
Business
• 3 days ago
തണുത്തു വിറച്ച് കുവൈത്ത്; രേഖപ്പെടുത്തിയത് ആറു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില
Kuwait
• 3 days ago
സന്തോഷം...കണ്ണീര്‍മുത്തങ്ങള്‍...ഗാഢാലിംഗനങ്ങള്‍...അനിശ്ചതത്വത്തിനൊടുവില്‍ അവര്‍ സ്വന്തം മണ്ണില്‍; ഗസ്സയില്‍ ഒരു തടവ് സംഘം കൂടി തിരിച്ചെത്തിയപ്പോള്‍
International
• 3 days ago
റമദാന് മാസത്തോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയിലെ സമയക്രമം പുതുക്കി ദുബൈ ആര്‍ടിഎ
latest
• 3 days ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 3 days ago
ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പുകള്‍ പതിക്കാത്ത മധുര പാനീയങ്ങള്‍ ഒഴികെയുള്ള എക്സൈസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍
oman
• 3 days ago
'മക്കളെവിടെ...'ബോധം വന്നപ്പോൾ ഉമ്മ ഷെമിയുടെ ആദ്യ ചോദ്യം; ഇന്ന് മൊഴിയെടുക്കും
Kerala
• 3 days ago
ജമാഅത്തെ ഇസ്ലാമിയുടെ സംഘടിത സകാത്ത് സമാന്തര സർക്കാർ പോലെയെന്ന് വിമർശനം
Kerala
• 3 days ago
യുകെ വിസ അപേക്ഷകരെ സഹായിക്കുന്നതിനായി എഐ ചാറ്റ്ബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി
uae
• 3 days ago
രാജകുടുബാംഗത്തിന്റെ മരണം; അജ്മാനില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം | Ajman Updates
uae
• 3 days ago
കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ
Kerala
• 3 days ago
എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി
Kerala
• 3 days ago
ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത് Delhi Riot 2020
National
• 3 days ago
സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും
Kerala
• 3 days ago
ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ
National
• 4 days ago
ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ
Kerala
• 4 days ago
കറന്റ് അഫയേഴ്സ്-26-02-2025
PSC/UPSC
• 4 days ago
പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും
uae
• 4 days ago
റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 3 days ago
യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം
uae
• 3 days ago
ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന് തടവുകാരെ ഇസ്റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി
International
• 3 days ago