HOME
DETAILS

ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി

  
Web Desk
June 29 2025 | 09:06 AM

Heavy Rain in Jharkhand School Submerged 162 Students Rescued from Rooftop

 

ജംഷഡ്പൂർ: കനത്ത മഴയെ തുടർന്ന് ജാർഖണ്ഡിലെ കിഴക്കൻ സിംഗ്ഭും ജില്ലയിലെ ലവ് കുഷ് റെസിഡൻഷ്യൽ സ്കൂളിൽ കുടുങ്ങിയ 162 വിദ്യാർത്ഥികളെ പൊലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ സ്കൂൾ പരിസരം വെള്ളത്തിനടിയിലായതാണ് വിദ്യാർഥികൾ കുടുങ്ങാൻ കാരണം.

വെള്ളപ്പൊക്കത്തിൽ സ്കൂൾ കെട്ടിടം മുങ്ങിയതോടെ അധ്യാപകർ വിദ്യാർത്ഥികളെ മേൽക്കൂരയിലേക്ക് മാറ്റി. ഞായറാഴ്ച പുലർച്ചെ 5.30ന് വിവരം ലഭിച്ചതിനെ തുടർന്ന് കോവാലി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗ്രാമവാസികളുടെ സഹായത്തോടെ ബോട്ടുകളും കയറുകളും ഉപയോഗിച്ച് എല്ലാ വിദ്യാർഥികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

"വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന. അതീവ ശ്രദ്ധയോടെയും ക്ഷമയോടെയും ഭയപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തി," റൂറൽ എസ്പി ഋഷഭ് ഗാർഗ് പറഞ്ഞു. ചില വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടപ്പോൾ സ്ഥലത്തുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ പ്രഥമശുശ്രൂഷ നൽകി. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും, അവർ എത്തുംമുമ്പ് പോലീസ് രക്ഷാപ്രവർത്തനം പൂർത്തിയാക്കി. ഗുദ്ര നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനാൽ, പ്രദേശവാസികൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.

നിലവിൽ എല്ലാ വിദ്യാർഥികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി, സ്കൂൾ പരിസരം ഒഴിപ്പിച്ചു. ജാർഖണ്ഡിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റാഞ്ചി, ഖുന്തി, ലോഹർദാഗ, ഈസ്റ്റ് സിംഗ്ഭും, സരൈകേല ഖർസവാൻ തുടങ്ങിയ ജില്ലകളിൽ ഞായറാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

In Jharkhand, heavy rainfall flooded a residential school in East Singhbhum, trapping 162 students. Teachers swiftly moved them to the rooftop for safety. On Sunday morning, police and firefighters, with help from villagers, rescued all students using boats and ropes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

National
  •  5 days ago
No Image

യുഎഇയില്‍ 10 സ്‌കൂള്‍ മേഖലാ സൈറ്റുകളില്‍ ഗതാഗതവും സുരക്ഷയും വര്‍ധിപ്പിച്ചു; 27 സ്‌കൂളുകള്‍ ഗുണഭോക്താക്കള്‍

uae
  •  5 days ago
No Image

കോഴിക്കോട് മാവൂരില്‍ പുലിയെ കണ്ടതായി സംശയം; കണ്ടത് യാത്രക്കാരന്‍

Kerala
  •  5 days ago
No Image

'ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നെങ്കിലും എന്റെ സ്വപ്‌നങ്ങള്‍ വളരെ വലുതായിരുന്നു'; സ്‌കൂള്‍ കാലത്തുക്കുറിച്ചുള്ള ഓര്‍മകളും അപൂര്‍വ ചിത്രങ്ങളും പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  5 days ago
No Image

ക്രിക്കറ്റിൽ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചത് ആ താരമാണ്: സിറാജ്

Cricket
  •  5 days ago
No Image

ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ ആളിപ്പടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്ക്

Kerala
  •  5 days ago
No Image

യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക; ഇസ്‌റാഈലില്‍ ഇന്ന് 'സമരദിനം' , വന്‍ റാലി

International
  •  5 days ago
No Image

താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് വിട്ടുനൽകാത്ത മോഹൻ ബഗാന്റെ നടപടി വെല്ലുവിളിയായി ഏറ്റെടുക്കുന്നു: ഖാലിദ് ജമീൽ

Football
  •  5 days ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  5 days ago
No Image

കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തയ്ക്ക് ഇന്ന് തുടക്കം; 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് 

Kerala
  •  5 days ago