തുടര്‍ച്ചയായ 16ാം ദിവസവും ഇന്ധനവില കൂട്ടി
കൊച്ചി: കൊവിഡ് കാലത്തും ജനജീവിതം ദുസഹമാക്കി തുടര്‍ച്ചയായ 16ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന.
ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ പിന്നിട്ടു. പെട്രോളിന് 33 പൈസ വര്‍ധിച്ച് 81.28 രൂപയായി. ഡീസലിന് 55 പൈസ വര്‍ധിച്ച് 76.10 രൂപയായി. 16 ദിവസത്തിനിടെ പെട്രോളിന് 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് കമ്പനികള്‍ വര്‍ധിച്ചത്.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. ഇന്ധനവില വര്‍ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ കൊച്ചിയില്‍ മാത്രമാണ് പെട്രോള്‍ വില 80ല്‍ താഴെയുള്ളത്. തിരുവനന്തപുരത്താണ് പെട്രോളിന് എറ്റവും കൂടുതല്‍. ഇവിടെ പെട്രോളിന് 81.28 രൂപയും ഡീസലിന് 76.12 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 79.82 രൂപയും ഡീസലിന് 74.75 രൂപയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."