മുന്‍ സര്‍ക്കാരിന്റെകാലത്ത് പുകച്ചുചാടിക്കാന്‍ ശ്രമിച്ചു: എസ്.എം വിജയാനന്ദ്
തൃശൂര്‍: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു സംഘം ഉദ്യോഗസ്ഥര്‍ തന്നെ പുകച്ചു ചാടിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ആരോപിച്ചു. ഔദ്യോഗിക ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു അത്. ഇഷ്ടമില്ലാഞ്ഞിട്ടുകൂടി ഡല്‍ഹിക്കു പോകാന്‍ താന്‍ തീരുമാനിച്ചതും അതുകൊïായിരുന്നു. പക്ഷേ ഡല്‍ഹിയിലെ ജീവിതം ഏറെ ആഹ്ലാദകരമായിരുന്നു. ദ്രോഹിച്ചവരുടെ പടങ്ങള്‍ വീട്ടില്‍ ചില്ലിട്ടുവയ്ക്കണമെന്നു അപ്പോള്‍ തോന്നിയിരുന്നു.
ദീര്‍ഘകാലം കിലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന വിജയാനന്ദിനു കിലയിലൊരുക്കിയ സ്നേഹാദരത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 10 വര്‍ഷക്കാലം പാലോളി മുഹമ്മദുകുട്ടിയോടൊപ്പവും നാലു വര്‍ഷം ഏ.കെ ആന്റണിയോടൊപ്പവും കഴിഞ്ഞത് വളരെ സന്തോഷത്തോടെയായിരുന്നു. തന്നെ ഏറെ സ്നേഹിച്ച സ്ഥാപനമാണ് കിലയെന്നും വിജയാനന്ദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കില ഡയറക്ടര്‍ ഡോ.പി.പി ബാലന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."