ആനമുടി ദേശീയോദ്യാനത്തില്‍ കാട്ടു തീ; 50 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചു
ഇടുക്കി: ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ പടര്‍ന്ന് പിടിച്ചു. തീയില്‍ അമ്പതോളം പേരുടെ വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു.
മൂന്ന് ദിവസമായി തുടരുന്ന കാട്ടു തീ ഇപ്പോള്‍ ഉള്‍വനത്തിലേക്ക് കടന്നു കയറിയതായാണ് വിവരം. നിലവില്‍ മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാന്‍ ശ്രമിക്കുകയാണ്.
സമീപവാസികള്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട്, പശു എന്നിവയും തീയില്‍ പെട്ടു. വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.
അതേസയമം ജനവാസ കേന്ദ്രങ്ങളിലേക്കും നാഷ്ണല്‍ പാര്‍ക്കിലേക്കും തീ പടര്‍ന്നു പിടിച്ചിട്ടില്ല. ഇപ്പോള്‍ യൂക്കാലി മരങ്ങളിലേക്കാണ് തീ പിടിച്ചിട്ടുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."