കേറിവാടാ മക്കളേ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നത് കടക്ക് പുറത്തെന്ന്: ചെന്നിത്തല
തിരുവനന്തപുരം: പ്രവാസികളോട് കേറിവാടാ മക്കളേ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കടക്ക് പുറത്തെന്നാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രവാസികളോടുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരേ സെക്രട്ടേറിയറ്റിന് മുന്നില്‍ മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് അനീതിയാണ്. ഇവിടേക്ക് വരുന്നത് അവരുടെ ജന്മാവകാശമാണ്. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ചേര്‍ന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.
കൂടുതല്‍ ജംബോ ഫ്‌ളൈറ്റുകള്‍ അനുവദിക്കണം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കണം, വിമാനത്താവളങ്ങള്‍ക്ക് അടുത്ത് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുറക്കണം, ഗള്‍ഫില്‍ നിന്നും മടങ്ങി വരുന്നവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണംതുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് കത്ത് നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആരും ഇങ്ങോട്ട് വരണ്ട എന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ലോക കേരള സഭയും നോര്‍ക്കയും പ്രവാസികള്‍ക്ക് ഒരു കുപ്പി വെള്ളം പോലും നല്‍കിയില്ല. ഈ അവസരത്തില്‍ ഇടപെട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ സംവിധാനങ്ങള്‍ ഉണ്ടാക്കി വച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."