റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പ് വാഹനങ്ങള്‍ക്ക് ഭീഷണി
കഴിഞ്ഞദിവസം ലോറി മരച്ചില്ലയില്‍ തട്ടി കുടുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു
പൂക്കോട്ടുംപാടം: നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാന പാതയില്‍ പൂക്കോട്ടുംപാടം കൂറ്റമ്പാറയില്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഭാരം കയറ്റിവരുന്ന ലോറികള്‍ക്കും മറ്റുമാണ് ഇത് ഏറെ ഭീഷണി സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം കൊപ്ര കയറ്റിവന്ന ലോറി മരച്ചില്ലയില്‍ തട്ടി കുടുങ്ങിയിരുന്നു. ഇതോടെ ഗതാഗതവും തടസപ്പെട്ടു. ചില്ലകള്‍ ചെറുതായി വെട്ടിമാറ്റിയാണ് തടസം നീക്കിയത്.
മലയോരമേഖലയില്‍ നിന്ന് റബര്‍ മരങ്ങളും മറ്റും കയറ്റിയ ലോറികള്‍ ധാരാളമായി ഈ റോഡിലൂടെ കടന്നു പോകുന്നുï്. ഉയരത്തില്‍ മരക്കഷണങ്ങള്‍ വച്ചുകെട്ടിയ ലോറികള്‍ക്കിത് വലിയ ഭീഷണിയാണ്. മരച്ചില്ലയില്‍ തട്ടി കയര്‍പൊട്ടുകയോമറ്റോ ചെയ്താല്‍ വലിയ അപകടമാകും സംഭവിക്കുക.
പാതയില്‍ സമീപത്തുതന്നെയുള്ള തോട്ടേക്കാടില്‍ ഇതുപോലെ അപകടം മുന്‍പ് ഉïായതാണ്. കൂറ്റമ്പാറ അങ്ങാടിയില്‍ തന്നെയാണ് വന്‍മരം അപകട ഭീഷണി സൃഷ്ടിക്കുന്നത്.
മരച്ചില്ലകള്‍ ബസ് കാത്തു നില്‍ക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം തണലേകുന്നതാണെങ്കിലും അപകടഭീഷണി സൃഷ്ടിക്കുന്നതാണ് തിരിച്ചടിയാകുന്നത്. കൂടുതല്‍ ഭീഷണിയുള്ള ചില്ലകള്‍വെട്ടി മാറ്റി പ്രശ്‌നം പരിഹരിക്കണമെന്നതാണ് ഡ്രൈവര്‍മാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."