HOME
DETAILS
MAL
നടിയെ തട്ടിക്കൊണ്ടുപോയ കേസ്: ക്രോസ് വിസ്താരം ആരംഭിച്ചു
backup
June 23 2020 | 04:06 AM
കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ക്രോസ് വിസ്താരം ആരംഭിച്ചു. ആക്രമിക്കപ്പെട്ട നടിയെയാണ് ഇന്നലെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ ക്രോസ് വിസ്താരം നടത്തിയത്.
വിസ്താരം ഇന്നു വീണ്ടും തുടരും. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പ്രതികളാരും കോടതിയില്‍ എത്തിയിരുന്നില്ല. അതിനിടെ നിലവില്‍ കേസ് വിചാരണ നടത്തുന്ന ജഡ്ജി ഹണി എം. വര്‍ഗീസ് അടുത്തയാഴ്ച കോഴിക്കോട്ടേക്ക് സ്ഥലം മാറിപ്പോകും. കേസ് നടത്താനായി പുതിയ ജഡ്ജിയെ നിയമിച്ചിട്ടുമില്ല. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."