'തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം അധാര്‍മികം'
കൊച്ചി: എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം അധാര്‍മികമെന്ന് ശ്രീനാരായണ സഹോദര ധര്‍മവേദി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് സ്ഥാനം ഉടന്‍ രാജിവയ്ക്കണം. എസ്.എന്‍ ട്രസ്റ്റിലും എസ്.എന്‍.ഡി.പിയോഗത്തിലും നടത്തിയ അഴിമതി സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ മരവിപ്പിക്കാനുള്ള തന്ത്രങ്ങളാണ് വെള്ളാപ്പള്ളി നടേശനും മകനും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെയും മകന്റെയും കുടിലതന്ത്രങ്ങള്ക്കെതിരേ പ്രചാരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികള്‍: പ്രൊഫ. എം.കെ സാനു (മുഖ്യരക്ഷാധികാരി), ഗോകുലം ഗോപാലന് (ചെയര്മാന്), സൗത്ത് ഇന്ത്യന്‍ വിനോദ് (ജനറല്‍ സെക്രട്ടറി), അഡ്വ. സി.കെ വിദ്യാസാഗര്‍, അഡ്വ. എന്‍.ഡി പ്രേമചന്ദ്രന് (വര്‍ക്കിങ് ചെയര്മാന്മാര്), ഹരിപ്പാട് ജി. ചന്ദ്രമോഹനന് (ഖജാന്‍ജി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."