കെ.കെ രമക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്
വടകര: ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവത്തില്‍ ആര്‍.എം.പി.ഐ നേതാവ് കെ.കെ രമക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. വടകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
രമയുടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രമക്ക് വക്കീല്‍ നോട്ടിസ് അയച്ചിരുന്നെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
'കേസിനെ ഭയമില്ല; പറഞ്ഞ വാക്കില്‍
നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല'
വടകര: അധികാരവും പണവുമുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ നീതി ലഭിക്കുന്നതെന്ന് കെ.കെ രമ. 2012 മെയ് നാലിന് ശേഷം താന്‍ അനുഭവിച്ച മനോവ്യഥകളുടെ ഏഴയലത്തുവരുന്നില്ല കേസെടുക്കാനുള്ള ഉത്തരവ്. കേസിനെ നിയമപരമായി നേരിടും.
പറഞ്ഞ വാക്കില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല. അതിനു ലഭിക്കുന്നത് ജയിലറയാണെങ്കില്‍ സന്തോഷത്തോടെ നേരിടും. 2012ന് ശേഷം സമൂഹമാധ്യമങ്ങളില്‍ എന്നെ മോശമായി ചിത്രീകരിച്ചതിനെതിരേ നാലോളം കേസുകള്‍ കൊടുത്തിരുന്നു. ഇതിന് ഇതുവരെയും പൊലിസില്‍ നിന്നോ അധികാരികളില്‍നിന്നോ മറുപടി ലഭിച്ചിട്ടില്ല. കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ സ്ഥലം മാറിയെന്ന മറുപടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍, എനിക്കെതിരേ ഒരാഴ്ചകൊണ്ടാണ് കേസെടുത്തത്. ഇത് അധികാരത്തിന്റെ ബലമാണ്.
സി.പി.എം വടകരയില്‍ പരാജയം മണത്തിരിക്കുന്നു. കൊലപാതക കേസിലെ പ്രതിയാണെന്ന് തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ പറഞ്ഞയാളെ എന്താണ് വിളിക്കേണ്ടതെന്ന് സി.പി.എമ്മാണ് പറയേണ്ടത്. കേസുകൊണ്ടൊന്നും ഭയപ്പെടുത്തി പിന്‍മാറ്റാമെന്ന് സി.പി.എം കരുതേണ്ടെന്നും രമ പറഞ്ഞു.
നിയമപരമായി
നേരിടും:
കെ. മുരളീധരന്‍
കോഴിക്കോട്: കെ.കെ രമക്കെതിരേ കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍.
വടകരയില്‍ എല്‍.ഡി.എഫ് മൂന്നു റൗണ്ട് പ്രചാരണം നടത്തിയ ശേഷമാണ് യു.ഡി.എഫ് പ്രചാരണത്തിനിറങ്ങിയത്. ഇപ്പോള്‍ മികച്ച പ്രതികരണമാണ് യു.ഡി.എഫിന് ജനങ്ങളില്‍നിന്ന് ലഭിക്കുന്നത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന് ആവേശം പകരുന്നതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."