കളിക്കളത്തോടുള്ള അവഗണനക്ക്എതിരേ പ്രമുഖര്‍ പ്രതികരിക്കുന്നു
അരീക്കോട്: പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ ഇഴയുന്നതിനെതിരേ കഴിഞ്ഞ ദിവസം സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്തയോട് കേരള പൊലിസ് താരം പി. ഹബീബ് റഹ്മാന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കാഞ്ഞിരാല അബ്ദുല്‍ കരീം, ഡി.എഫ്.ആര്‍.എ പ്രസിഡന്റ് കെ.വി ഖാലിദ് എന്നിവര്‍ പ്രതികരിക്കുന്നു
ആശങ്കകള്‍
പരിഹരിക്കണം അരീക്കോട് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് കാലതാമസം നേരിടുന്നതില്‍ ആശങ്കയുï്. മൂന്ന് വര്‍ഷം കൊïണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ബന്ധപ്പെട്ടവര്‍ കായികപ്രേമികളുടെ ആവശ്യം ഗൗരവമായി പരിഗണിച്ച് ആശങ്കകള്‍ പരിഹാരം കാണാന്‍ തയാറാവണം. സിന്തറ്റിക്ക് ടെര്‍ഫ് സംവിധാനമുള്ള സംസ്ഥാനത്തെ മൂന്നാമത്തെ സ്റ്റേഡിയമാണ് അരീക്കോട് വരാന്‍ പോകുന്നത് എന്നതില്‍ സന്തോഷമുïണ്ട്. മഴയെത്തും മുന്‍പെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സ്റ്റേഡിയം ഈ വര്‍ഷമെങ്കിലും തുറന്ന് കൊടുക്കാന്‍ സാധിക്കണം.
താരങ്ങളെ
വേണമെങ്കില്‍ ഗ്രൗïണ്ട് വേണം
രാജ്യത്തിന് നല്ല താരങ്ങളെ വാര്‍ത്തെടുക്കണമെങ്കില്‍ ഉന്നതനിലവാരത്തിലുള്ള സ്റ്റേഡിയം വേണം. നിരന്തര പരിശ്രമത്തിലൂടെ രാജ്യത്തിന് നിരവധി താരങ്ങളെ നല്‍കിയ അരീക്കോടിന് കളിക്കാന്‍ ഇടമില്ലാ എന്നത് ഖേദകരമാണ്. സ്റ്റേഡിയം ഉന്നത നിലവാരത്തിലേക്കുയര്‍ന്നാല്‍ നാട്ടുകാരെ കളിക്കാന്‍ അനുവദിക്കുകയില്ലെന്ന പ്രചാരണം ശരിയല്ല.
കായിക പ്രേമികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താതെ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണം.
നഷ്ടം പുതുമുഖങ്ങള്‍ക്ക്
ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം നഷ്ടം സഹിക്കേïണ്ടി വരുന്നത് പുതുമുഖ താരങ്ങളാണ്. വിദ്യാലയങ്ങള്‍ക്ക് അവധി ലഭിക്കുന്ന ഈ സമയത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശീലന ക്യാംപുകള്‍ സജീവമായിരുന്നു. എന്നാല്‍ ഇത്തവണ പന്ത് തട്ടാന്‍ ഇടമില്ലാതെ അരീക്കോട്ടെ വളര്‍ന്ന് വരുന്ന താരങ്ങള്‍ പ്രയാസപ്പെടുകയാണ്. നിരവധി താരങ്ങളുടെ ഭാവിയാണ് സ്റ്റേഡിയത്തിന്റെ അഭാവം മൂലം തകരുന്നത്. സ്റ്റേഡിയം ഉണ്ടïായിട്ടും കളിക്കാന്‍ അവസരമില്ലാതിരിക്കുന്നത് ഖേദകരമാണ്. നവീകരണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ പൂര്‍ത്തീകരിച്ച് സ്റ്റേഡിയം കായിക പ്രേമികള്‍ക്ക് തുറന്ന് കൊടുക്കാന്‍ തയാറാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."