HOME
DETAILS
MAL
മൊറട്ടോറിയം: അനുകൂല ശുപാര്‍ശ നല്കി
backup
April 01 2019 | 18:04 PM
തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അനുകൂല നിലപാടുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
മൊറട്ടോറിയം കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച ഫയലില്‍ അനുകൂല ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗമെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങിയിരുന്നു. സര്‍ക്കാര്‍ അപേക്ഷ ആദ്യം തള്ളിയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമായ കാരണം ബോധ്യപ്പെടുത്തിയാല്‍ പരിഗണിക്കാമെന്ന് പിന്നീട് നിലപാടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."