സംഘ് പരിവാര്‍ സൈബറാക്രമണം; 'വാരിയന്‍ കുന്നന്‍' അണിയറ പ്രവര്‍ത്തകരെ പിന്തുണച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചതിനു പിന്നാലെ സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ സൈബറാക്രമണം. ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ഉല്‍പെട ഉള്ളവര്‍ക്കെതിരെ വളരെ മോശമായ രീതിയിലുള്ള കമന്റുകളുമായിട്ടായിരുന്ന ആക്രണം. വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു കമന്റുകള്‍.
എന്നാല്‍ സോഷ്യല്‍ മീഡിയയും നിരവധി സിനിമാ പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. സംവിധായകരായ മിഥുന്‍ മാനുവന്‍ തോമസ്, അരുണ്‍ ഗോപി, നടന്‍ അനീഷ്.ജി. മേനോന്‍ എന്നിവര്‍ രംഗത്തെത്തി.
ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്. മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍ സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
സംവിധായകന്‍ മിധുന്‍ മാനുവന്‍ തോമസിന്റെ പ്രതികരണമിങ്ങനെ: സിനിമയെ ആര്‍ക്കാണ് പേടി അടിത്തറ ഇല്ലാത്തവര്‍ക്കോ അതോ അസ്തിത്വം ഇല്ലാത്തവര്‍ക്കോ അതോ ചരിത്രം ഇല്ലാത്തവര്‍ക്കോ, അതോ ധൈര്യം ഇല്ലാത്തവര്‍ക്കോ ആദ്യം സിനിമ വരട്ടേന്ന്.. ഇങ്ങളൊന്നു വെയിറ്റ് ചെയ്യ്.. !!
അനീഷ് ജി. മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:
വാളും തോക്കും ഇടിയും ബഹളവുമൊക്കെള്ള മമ്മൂട്ടീന്റെ സില്‍മ എന്നതില്‍ കവിഞ്ഞ് നമ്മുടെ നാട്ടിലൊക്കെ നടന്ന കഥയാണ് കാണാന്‍ പോകുന്നത്എന്ന ചിന്തയിലാണ്'ലഹളയെ' അതിജീവിച്ച തറവാട്ടില്‍ വെച്ച് ഐ.വി ശശി സാറിന്റെ 1921 എന്ന മനോഹരമായ സിനിമ ആദ്യമായി കാണുന്നത്. മമ്മൂക്കയെ കണ്ട് ത്രില്ലടിച്ച ഞങ്ങളുടെ കയ്യടി കൂടുതലും നേടിയത്ടി.ജി. രവി സാറിന്റെ വാരീയം കുന്നനും, മധു സാറിന്റെ ആലിമുസ്ലിയാര്‍ എന്നീ കഥാപാത്രങ്ങള്‍ ആയിരുന്നു. അന്ന് തൊട്ട് എന്നെ ത്രില്ലടിപ്പിച്ച ശ്രീ.വാരീയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അഭ്രപാളികളില്‍ വിസ്മയം തീര്‍ക്കാന്‍ വീണ്ടും വരുന്നു. അതും ചരിത്ര കഥാപാത്രങ്ങളുടെ ശരീരഭാഷക്ക് ഏറ്റവും അനുയോജ്യനായ പൃഥ്വിരാജിലൂടെ..
കൂടെ ആഷിക് അബുവും മുഹ്‌സിന്‍ പെരാരിയും ഷൈജു ഖാലിദും.. എല്ലാവരും കൂടെ ചേര്‍ന്ന അതിമനോഹരമായ ഒരു കാവ്യ സൃഷ്ടി കാണാമല്ലോ എന്ന സന്തോഷത്തില്‍ വളരെ ഹാപ്പിയായി ഇരിക്കുമ്പോഴാണ് അനാവശ്യമായ വിവാദങ്ങളും കേട്ടാല്‍ നാണം തോന്നുന്ന പരാമര്‍ശങ്ങളും.. ബുദ്ധിയുള്ള, മികച്ച പ്രേക്ഷകരുള്ളമലയാള സിനിമയ്ക്കാണ് ഇതുപോലെയുള്ള ദുരവസ്ഥ വരുന്നത് എന്നതാണ് സഹിക്കാന്‍ പറ്റാത്ത കാര്യം.സുഹൃത്തുക്കളെ,ഇത് ഒരു ചരിത്ര സിനിമയാണ്.
ഈ സ്‌ക്രിപ്റ്റിന് പുറകെ റമീസ് ഓടിയ വര്‍ഷങ്ങളുടെ ഓട്ടം എനിക്ക് നന്നായി അറിയാവുന്നതാണ്.അവന്റെ കഠിനാധ്വാനവുംഒരു നൂലിട വ്യത്യാസം വരരുതെന്ന് കരുതിയുള്ള റിസേര്‍ച്ചും ആത്മാര്‍ത്ഥമായ സമീപനവുമാണ് ഈ സിനിമ.റിലീസാവുന്ന സമയത്ത് ഒരുപക്ഷേമലയാള സിനിമയുടെ അതിരുകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ വരെ സാധ്യതയുള്ള ഒരു സൃഷ്ടിയായി മാറിയേക്കവുന്ന ഒരു ചിത്രം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ അനൗണ്‍സ്‌മെന്റ് വന്നിരുന്നത് എങ്കില്‍ എല്ലാവരും ഒരുപോലെ സ്വീകരിക്കേണ്ട ഒരു വാര്‍ത്തക്ക് നേരെയാണ് ചുരുക്കം ചിലരുടെ തെറിയഭിഷേകം. ആവിഷ്‌ക്കാര സ്വാതന്ത്ര്യ കലാസൃഷ്ടികളെയും മനുഷ്യരെയും വിലക്കെടുക്കാന്‍ ധൈര്യപ്പെടുന്നജാതി മത ചിന്തകളെ അതിജീവിക്കുക തന്നെ വേണം. ലിംഗബേധ വ്യത്യാസമില്ലാതെ വീട്ടില്‍ഇരിക്കുന്ന പ്രായമുള്ളവരെ പോലും തെറി വിളിക്കുന്നചീഞ്ഞ സംസ്‌കാരവും പേറി നടക്കുന്ന ഇക്കൂട്ടര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി അനിവാര്യമാണ്...!!!
അതിനിടെ വാരിയങ്കുന്നത്തിന്റെ കഥയുമായി സംവിധായകന്‍ പി.ടി കുഞ്ഞിമുഹമ്മദും വരുന്നുണ്ട്. ഈ വര്‍ഷം സിനിമ പുറത്തിറങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. സംവിധായകന്‍ അലിഅക്ബറും അവകാശ വാദവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."