കേരളത്തില്‍ വീണ്ടും കൊവിഡ് മരണം;ഡല്‍ഹിയില്‍ നിന്നെത്തിയ കൊല്ലം സ്വദേശി മരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍(69) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 22 ആയി.
ഡല്‍ഹി നിസാമുദ്ദീനില്‍ ജൂണ്‍ പത്താം തിയ്യതി കേരളത്തിലെത്തിയതാണ് ഇദ്ദേഹം.ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിത്. ക്വാറന്റൈനില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് കഴിഞ്ഞ 17ാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്വാറന്റൈനില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് കഴിഞ്ഞ 17ാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതീവഗുരുതലാവസ്ഥയിലായ ഇദ്ദേഹത്തിന് കൊച്ചിയില്‍ നിന്ന് ജീവന്‍രക്ഷാ മരുന്ന് പൊലിസ് എത്തിച്ചുനല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടാവുകയും ഇന്നു രാവിലെ 9.55 ഓടെ മരിക്കുകയുമായിരുന്നു.
സംസ്കാരം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."