HOME
DETAILS
MAL
ഡോ. നീതക്കു കോണ്‍ഗ്രസ് ക്ലിനിക്ക് നിര്‍മിച്ചു നല്‍കും
backup
July 15 2016 | 02:07 AM
കണ്ണൂര്‍: കല്യാശ്ശേരിയിലെ ആയുര്‍വേദ ഡോ. നീതക്കു കോണ്‍ഗ്രസ് ക്ലിനിക്ക് നിര്‍മിച്ചു നല്കുമെന്നു ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സി. പി.എം പ്രവര്‍ത്തകര്‍ നീതയുടെ ക്ലിനിക്ക് അടിച്ചുതകര്‍ക്കുകയും പൂട്ടിക്കുകയും ചെയ്തിരുന്നു. ഡോ. നീതക്കും കുടുംബത്തിനും പാര്‍ട്ടി സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നീതയുടെ മാതാവ് ഭാനു വിദ്യാധരന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കല്യാശ്ശേരി പഞ്ചായത്ത് 11ാം വാര്‍ഡില്‍ മത്സരിച്ചിരുന്നു. ഈ വിരോധത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ഡോ. നീതയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ടായിരുന്നു. ഡോ. നീതയുടെ വീടിനോടു ചേര്‍ന്നു ക്ലിനിക്ക് നിര്‍മിച്ചുനല്‍കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."