അഴിമതിക്കേസില്‍ നവാസ് ശരീഫിന് 10 വര്‍ഷം തടവ്
ലാഹോര്‍: വരവില്‍ കൂടുതല്‍ സ്വത്തുസമ്പാദനക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് 10 വര്‍ഷം തടവും എട്ടു മില്യണ്‍ പൗണ്ട് പിഴ ശിക്ഷയും വിധിച്ചു.
പാകിസ്താനിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്.
അദ്ദേഹത്തിന്റെ മകള്‍ മറിയത്തിന് ഏഴു വര്‍ഷം തടവുശിക്ഷയും രണ്ടു മില്യണ്‍ പൗണ്ട് പിഴ ശിക്ഷയും വിധിച്ചിച്ചിട്ടുണ്ട്. മരുമകന് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
ലണ്ടനിലെ അവന്‍ഫീല്‍ഡ് ഹൗസില്‍ നാല് ആഡംബര ഫ്ളാറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. കേസുകളില്‍ തനിക്കെതിരായ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന ശരീഫിന്റെ ഹരജി കോടതി തള്ളിയിരുന്നു.പനാമ പേപ്പര്‍ ചോര്‍ച്ചയിലൂടെയാണ് ശരീഫിനും മക്കള്‍ക്കും ലണ്ടനില്‍ സ്വത്തുള്ളതായി വിവരം പുറത്തുവരുന്നത്. അഴിമതി ആരോപണം നേരിട്ടതിനെ തുടര്‍ന്ന് നവാസ് ഷെരീഫിനെ പാക് സുപ്രിംകോടതി നേരത്തെ അയോഗ്യനാക്കിയിരുന്നു.
ഭാര്യ കുല്‍സുമിന്റെ ചികിത്സയ്ക്കായി ലണ്ടനിലാണ് നവാസ് ശരീഫ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."