ഹജ്ജ് 2020: ഈ വർഷം ഹജ്ജിൽ പങ്കെടുക്കുക പതിനായിരം ഹാജിമാർ മാത്രം, രാജ്യത്തുള്ളവരിൽ 65 വയസിനു താഴെയുള്ളവർക്ക് മാത്രം അവസരമെന്നും സഊദി
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ ആകെ പങ്കെടുക്കുക പതിനായിരം പേര്‍ മാത്രമെന്ന് സഊദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍ അറിയിച്ചു. ഈ വർഷം രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായവർക്ക് മാത്രമാണ് ഹജ്ജിനു അനുമതിയുണ്ടാകയുമായെന്ന ഹജ്ജ് മന്ത്രാലയ റിപ്പോർട്ടിന്റെ വിശദീകരണം നടത്താനായി റിയാദിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് സഊദി ഹജ്ജ് ഉംറ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അറുപത്തഞ്ചു വയസിനു താഴെയുള്ളവർക്ക് മാത്രമായിരിക്കും ഹജ്ജിനു അനുമതി നൽകുകയുള്ളൂവെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയും വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരിക്കും ഹജ്ജ് കർമ്മങ്ങൾ നടക്കുക. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ ഹജ്ജിനു അനുമതി ലഭിക്കൂ. സമ്പർക്കം ഒഴിവാക്കിയുള്ള രീതിയിലായിരിക്കും ഹജ്ജ് കർമ്മങ്ങൾ നടക്കുക. രാജ്യത്തുള്ള വിദേശികളെ തിരഞ്ഞെടുക്കുന്നതിൽ ഓരോ രാജ്യക്കാരുടെയും എംബസിയുടെ സഹായം തേടും. ഹാജിമാരുടെ ആരോഗ്യ പുരോഗതി എല്ലാ ദിവസവും പരിശോധിക്കുമെന്നും ഹജ്ജ് കഴിയുന്നതോടെ ഹാജിമാർ മുഴുവൻ പേരും ഹോം ക്വാറന്റൈനില്‍ തുടരണമെന്ന നിബന്ധന ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം, സഊദി തീരുമാനത്തെ വിവിധ പണ്ഡിതരും ഇസ്‌ലാമിക, മുസ്‌ലിം സംഘടനകളും സ്വാഗതം ചെയ്തു. തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കുറച്ചു പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് സഊദി ഉന്നത പണ്ഡിത സഭയും അംഗീകാരം നല്‍കി. ശരീഅത്തിന് അനുസൃതമായുള്ള ബുദ്ധിപൂര്‍വകമായ തീരുമാനമാണിതെന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ ഇമാം ശൈഖ് അഹ് മദ് അല്‍ തയ്യിബ് പറഞ്ഞു. ഈ വര്‍ഷത്തെ ഹജിന് സഊദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന മുന്‍കരുതലിനെ മുസ്‌ലിം വേൾഡ് ലീഗിനു കീഴിലുള്ള പണ്ഡിത സമിതിയും ലോക മസ്‌ജിദ് പരമോന്നത സമിതിയും പിന്തുണച്ചു. സഊദി സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകത്തെ മുതിര്‍ന്ന പണ്ഡിതന്മാരുമായും മുഫ്തികളുമായും ബന്ധപ്പെട്ടുവെന്നും വേള്‍ഡ് ലീഗ് പ്രസ്‌താവനയിൽ പറഞ്ഞു.
സഊദി ഹജ്ജ് ഉംറ മന്ത്രാലയമാണ് തിങ്കളാഴ്ച രാത്രി സുപ്രധാന തീരുമാനം എടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും വിവിധ രാജ്യങ്ങളിൽ കൊവിഡ് അതീവ ഗുരുതരമായി തുടരുന്നതിനാലയം വിദേശങ്ങളിൽ നിന്നും തീർത്ഥാടകരെ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനമാണ് ഹജ്ജ്തീ ഉംറ മന്ത്രാലയം കൈകൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."