അഡ്വ. നിക്കോളസ് ജോസഫ് ഹൈക്കോടതി ഗവ. സ്പെഷല്‍ പ്ലീഡര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ സീനിയര്‍ അഭിഭാഷകന് നിക്കോളസ് ജോസഫിനെ ഹൈക്കോടതിയിലെ സ്പെഷല്‍ ഗവ. പ്ലീഡറായി നിയമിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റിനും വേണ്ടിയാണ് ഹൈക്കോടതിയില്‍ അഡ്വ.നിക്കോളസ് ജോസഫ് ഹാജരാകുക. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന നിക്കോളസ് ജോസഫ് നിലവില്‍ ലോയേര്‍സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗമാണ്. പരിയാരം മെഡിക്കല്‍ കോളജിന്റെ നിയമോപദേഷ്ടാവാണ്. മലബാറില്‍ നിന്നുള്ള ഏക സ്പെഷല്‍ ഗവ. പ്ലീഡറായ നിക്കോളസ് സി.പി.എമ്മിന് ഏറെ വിശ്വസ്തനാണ്.
അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കേസിലടക്കം പി ജയരാജന് വേണ്ടി ഹാജരാകുന്നത് ഇദ്ദേഹമാണ്. ശ്രീകണ്ഠപുരം സ്വദേശിയായ നിക്കോളസ് ജോസഫ് ഇപ്പോള്‍ തളിപ്പറമ്പ് കണിക്കുന്നിലാണ് താമസം. ഭാര്യ ജാന്‍സി നിക്കോളസ് പെരുമ്പടവ് ഹൈസ്കൂള്‍ അധ്യാപിക. മക്കള്‍ നിര്‍മ്മല്‍(എന്‍ജിനിയര്‍), നിമിഷ (ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."