സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ്; സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറിനു മുകളില്‍ കൊവിഡ് ബാധിതര്‍. ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൊല്ലം അയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
സ്ഥിതി രൂക്ഷമാകുന്നുണ്ടെന്നത് നാം കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ രോഗ ബാധിതരാവുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.
പത്തനംതിട്ട, ആലപ്പുഴ - 27 വീതം. ആലപ്പുഴ 19, തൃശ്ശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂര്‍ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2.എന്നിങ്ങനെയാണ് ജില്ലകളുടെ കണക്ക്.
ദില്ലി 16 തമിഴ്നാട് 14 മഹാരാഷ്ട്ര 9 പശ്ചിമബംഗാള്‍ ഉത്തര്‍പ്രദേശ് കര്‍ണാടക ഹരിയാന ആന്ധ്ര 2 വീതം മധ്യപ്രദേശ് മേഘാലയ ഹിമാചല്‍ 1 വീതവുമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്.
നെഗറ്റീവായത്: മലപ്പുറം 15, കോട്ടയം 12, തൃശ്ശൂര്‍ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം, വയനാട് 3, കണ്ണൂര്‍ 1.
4473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയില്‍ 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2206 ആശുപത്രികളില്‍. ഇന്ന് 275 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,46,649 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3061 സാമ്പിളുകളുടെ ഫലം വരാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."