രാംദേവിന്റെ കൊറോണ മരുന്നിന് കേന്ദ്രത്തിന്റെ വിലക്ക്; ശാസ്ത്രീയ വിശദീകരണം വേണമെന്നാവശ്യം
ന്യൂഡല്‍ഹി: കൊറോണ വൈറസ് മുക്തി നേടാന്‍ കണ്ടുപിടിച്ചതെന്ന് പറഞ്ഞ് ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ മരുന്നിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പരിശോധ പൂര്‍ണമാകുന്നതു വരെ മരുന്നിനെപ്പറ്റിയുള്ള പരസ്യങ്ങളും പരസ്യപ്പെടുത്തലും നിര്‍ത്തിവയ്ക്കണമെന്നും ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു.
രാജ്യത്തുടനീളം 280 രോഗികളില്‍ പരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് 'കോറോണൈല്, സ്വാസരി' തുടങ്ങി മരുന്നുകള്‍ പുറത്തിറക്കിയതെന്ന് രാംദേവ് പറഞ്ഞിരുന്നു. 545 രൂപ വിലയുള്ള കൊറോണ കിറ്റിലാണ് മരുന്ന് നല്‍കുന്നത്. ഒരാഴ്ചയ്ക്കുള്ള രാജ്യത്തുടനീളം മരുന്നെത്തിക്കുമെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു.
എന്നാല്‍ ശാസ്ത്രീയ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ആയുഷ് മന്ത്രാലയം. മരുന്നില്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍, ഗവേഷണ ഫലങ്ങള്‍, ഗവേഷണം നടത്തിയ ആശുപത്രികള്‍, ഇന്സ്റ്ററ്റിയൂഷണല് എതിക്സ് കമ്മിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടോ, ക്ലിനിക്കല്‍ പരീക്ഷണത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നാണ് ആവശ്യം.
ആയുര്‍വേദിക് മരുന്നുകള്‍ക്ക് വേണ്ട ലൈസന്‍സും ഉല്പന്നാനുമതി വിവരങ്ങളും പങ്കുവയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ്-19ന് ഇതുവരെ മരുന്നുകളോ വാക്സിനുകളോ കണ്ടെത്തിയിട്ടില്ല. അത്തരം അവകാശവാദങ്ങള്‍ ഉണ്ടായേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."