HOME
DETAILS
MAL
റീഎൻട്രി വിസക്കാർക് സഊദിയിലേക്ക് തിരിച്ചു വരാൻ കൊവിഡ് പ്രതിസന്ധി തീരുന്നത് വരെ കാത്തിരിക്കണം
backup
June 23 2020 | 18:06 PM
റിയാദ്: സഊദിയിലേക്ക് തിരിച്ചു വരാൻ കാത്തിരിക്കുന്നവർക്ക് കൊവിഡ് പ്രതിസന്ധി തീരുന്നത് വരെ കാത്തിരിക്കണമെന്ന് അധികൃതർ. സഊദി പാസ്പോർട്ട് ഡയറക്റ്ററേറ്റ് ആണ് നാട്ടിൽ പോയവരുടെ തിരിച്ചു വരവിൽ വ്യക്തത നൽകിയത്. സഊദിയിൽ കൊവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കണമെന്നും ഇതിന് ശേഷമേ വിദേശത്തുള്ള റീ എന്‍ട്രി വിസക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കൂവെന്നുമാണ് സഊദി ജവാസാത്ത് വ്യക്തമാക്കിയത്.
#الجوازات:
لا عودة للمقيمين إلى السعودية إلا بعد انتهاء جائحة #كورونا وبموجب تأشيرة دخول سارية المفعول. pic.twitter.com/FgqWxPKGFE— إمارة منطقة مكة (@makkahregion) June 23, 2020
മടങ്ങി വരാനുള്ള സമയമാകുമ്പോള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ജവാസാത് അറിയിച്ചു. വരും ദിവസങ്ങളില്‍ റീ എന്‍ട്രി വിസ നീട്ടാനുള്ള നടപടിയും മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടെ നാട്ടില്‍ പോയി റീ എന്‍ട്രി നീട്ടാനാകാതെ കുടുങ്ങിയവര്‍ക്കും മടങ്ങാന്‍ അവസരമുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും ജവാസാത്ത് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."