HOME
DETAILS

ഇല്ല; സ്വന്തമായി കെട്ടിടങ്ങള്‍

  
backup
July 15 2016 | 02:07 AM

%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f

അനൂപ് പെരിയല്‍

നീലേശ്വരം: ജില്ലയിലെ അങ്കണവാടികളില്‍ 120 എണ്ണം പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തില്‍. 1348 അങ്കണവാടികളാണ് ജില്ലയില്‍ ആകെയുള്ളത്. അതില്‍ 1175 എണ്ണത്തിനു മാത്രമാണ് സ്വന്തമായി കെട്ടിടമുള്ളത്. ബാക്കിയുള്ളതില്‍ 120 എണ്ണമാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ശേഷിക്കുന്നവ സൗജന്യമായി ലഭിച്ച കെട്ടിടങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു.
വാടകയിനത്തില്‍ വലിയ തുകയാണ് മാസം തോറും ഇതിനായി ചെലവാകുന്നത്. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലായി 82,100 രൂപ പ്രതിമാസം വേണ്ടിവരുന്നുണ്ട്. നഗരസഭകളില്‍ കാസര്‍കോട് നഗരസഭയാണ് ഈ ഇനത്തില്‍ കൂടുതല്‍ തുക ചെലവഴിക്കുന്നത് (21,000 രൂപ). നീലേശ്വരം (20,000), കാഞ്ഞങ്ങാട് (12,000) എന്നിങ്ങനെയാണ് മറ്റു നഗരസഭകളുടെ കണക്ക്.
പഞ്ചായത്തുകളില്‍ ചെറുവത്തൂരിനാണ് കൂടുതല്‍ തുക വാടകയിനത്തില്‍ വേണ്ടിവരുന്നത് (2850 രൂപ). 2015 - 16 സാമ്പത്തിക വര്‍ഷം അങ്കണവാടി ഓണ്‍ ഡിമാന്‍ഡ് പ്രകാരം 203 അങ്കണവാടികള്‍ കൂടി സംസ്ഥാനത്ത് അനുവദിച്ചിട്ടുണ്ട്. അതില്‍ 29 എണ്ണം ജില്ലയിലാണ്. ഇവ കൂടി വരുന്നതോടെ സ്വന്തമായി കെട്ടിടമില്ലാത്തവയുടെ എണ്ണവും വാടകയിനത്തില്‍ ചെലവാകുന്ന തുകയും ഇനിയും കൂടും.
വര്‍ഷംതോറും നിരവധി തുക അങ്കണവാടികള്‍ക്കായി നീക്കിവയ്ക്കുന്നുണ്ടെങ്കിലും ഇനിയും സ്വന്തമായി കെട്ടിടം പോലുമില്ലാത്ത അങ്കണവാടികളുണ്ടെന്നത് അധികൃതരുടെ അനാസ്ഥയുടെ തെളിവാണ്.
ആധുനിക സൗകര്യങ്ങളോടെ സ്വകാര്യ പ്രീ പ്രൈമറി വിദ്യാലയങ്ങള്‍ പെരുകുമ്പോഴും അങ്കണവാടികള്‍ക്ക് കെട്ടിടമില്ലെന്നത് ഇവയോട് അധികൃതര്‍ കാണിക്കുന്ന അവഗണനയാണ് വ്യക്തമാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  35 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago