രാഹുലിന്റെ സ്ഥാനാര്‍ഥിത്വം: ആഘോഷമാക്കി പ്രവാസികള്‍
ജിദ്ദ: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതിനെ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തുമാണ് ഗള്‍ഫ് മലയാളികള്‍ സ്വാഗതം ചെയ്തത്. പ്രവൃത്തി ദിവസമായിട്ടും ജിദ്ദയില്‍ നിരവധി പ്രവര്‍ത്തകര്‍ ഒത്തുകൂടി സന്തോഷം പങ്കുവെച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ ഗള്‍ഫിലെ യു.ഡി.എഫ് അനുഭാവികളും ആവേശത്തിലാണ്. പ്രഖ്യാപനം വന്നതോടെ ജിദ്ദയിലെ കോണ്‍ഗ്രസ്, ലീഗ് അനുകൂല സംഘടനകളായ ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പ്രവര്‍ത്തകര്‍ പുറത്തിറങ്ങി. മധുരം വിതരണം ചെയ്തു. രാഹുല്‍ തരംഗത്തില്‍ കേരളം മാത്രമല്ല, അയല്‍സംസ്ഥാനങ്ങളും കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകാന്‍ എങ്ങനെയെങ്കിലും ലീവെടുത്ത് നാട്ടിലെത്താനാണ് പലരുടെയും ശ്രമം.
പ്രവൃത്തി ദിവസമായിട്ടും ജോലിയില്‍ നിന്ന് ലീവെടുത്താണ് പലരും രാഹുലിന്റെ വരവിനെ ആഘോഷപൂര്‍വം സ്വാഗതം ചെയ്തത്. മലയാളികളുടെ സംഗമസ്ഥലമായ ജിദ്ദയിലെ ഷറഫിയയില്‍ യു.ഡി.എഫ് അനുഭാവികളുടെ ആഘോഷം വരും ദിവസങ്ങളിലും ഉണ്ടാവും.
റിയാദ് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രവര്‍ത്തകര്‍ പരസ്പരം പങ്കുവയ്ക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. കെ.എം.സി.സി ഓഫിസില്‍ നടന്ന പരിപാടിയില്‍ ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."