കരകയറുമോ റഷ്യ
മോസ്‌കോ: അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ റഷ്യയും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. തുല്യശക്തികളുടെ പോരാട്ടത്തിനാണ് റഷ്യയിലെ ഫിഷ്ട് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
മത്സരത്തില്‍ ക്രൊയേഷ്യക്കാണ് മുന്‍തൂക്കമെങ്കിലും അട്ടിമറി വിജയങ്ങളുമായി ക്വാര്‍ട്ടറിലെത്തിയവരാണ് റഷ്യ. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് റഷ്യ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ഇത് നാലാം തവണയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നില്‍ ക്രൊയേഷ്യ വിജയിച്ചു.
2015 നവംബര്‍ 17ന് നടന്ന സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും അവസാനമായി കണ്ടുമുട്ടിയത്. മത്സരത്തില്‍ ക്രൊയേഷ്യ 3-1ന് വിജയിച്ചു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യ ആദ്യമായാണ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. 1966ല്‍ നാലാം സ്ഥാനത്തെത്തിയതാണ് ഇവരുടെ ഏറ്റവും വലിയ നേട്ടം.
1958, 1962, 1970 എന്നീ ലോകകപ്പുകളില്‍ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. 1998ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ ലോകകപ്പ് നേട്ടം. അതിന് ശേഷം ഈ ലോകകപ്പിലാണ് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."