മത വിദ്യാഭ്യാസം ധാര്‍മിക ബോധത്തിലേക്കു നയിക്കുന്നു: ആലിക്കുട്ടി മുസ്ലിയാര്
പെരിന്തല്‍മണ്ണ: മനുഷ്യത്വവും ധാര്‍മിക ബോധവും ഉള്ള തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണു മത വിദ്യാഭ്യാസത്തിലൂടെ നിര്വഹിപ്പെടുന്നതെന്നും മദ്റസകള്‍ സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റയും കേന്ദ്രമാണെന്നും സമസ്ത ജന. സെക്രട്ടറി പ്രഫസര്‍ കെ.ആലക്കുട്ടി മുസ്ലിയാര് പ്രസ്താവിച്ചു. നേരറിവു നല്ല നാളേക്ക് എന്ന പ്രമേയവുമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ മിഹ്റജാനുല്‍ ബിദായയുടെ ജില്ലാതല ഉദ്ഘാടനം പാറപ്പറമ്പ് ഹിദായത്തുല്‍ മുഅല്ലിമീന്‍ മദ്റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമീര്‍ഫൈസി ഒടമല പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. കെ.സെയ്തുട്ടി ഹാജി, റഷീദ്ഫൈസി, മുഹമ്മദാലിഫൈസി, ഷഫറുദ്ദീന്‍ പൂക്കോട്ടൂര്‍, അംജിദ് തിരൂര്‍ക്കാട്, ശിഹാബ്, പി.ഇസ്മായീല്‍ ഇബ്രാഹീം താണിയന്‍, കെ.മമ്മുട്ടി, കാലിദ് മുസ്ലിയാര്, ശഫീഖ് വാഫി, സജീര്‍ ടി.കെ, ആശിഖ് അങ്ങാടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. സല്മാന്ഫൈസി തിരൂര്‍ക്കാട് സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."