HOME
DETAILS
MAL
എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്: പ്രതിരോധ കുത്തിവയ്പ്പെടുത്ത കുട്ടികളെ നിരീക്ഷണത്തിലാക്കി
backup
June 24 2020 | 06:06 AM
കൊച്ചി: ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറുപതോളം കുട്ടികളെ നിരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ നഴ്സിനാണ് രോഗം സ്ഥിരീകിരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഇവര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ അറുപതോളം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്കിയ അതേ ദിവസമാണ് നഴ്സിന് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. നഴ്സിന്റെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."