HOME
DETAILS
MAL
'ആത്മ' ജല സംരക്ഷണ പ്രചാരണ പരിപാടി
backup
July 15 2016 | 02:07 AM
മലപ്പുറം: 'ജല സംരക്ഷണം- ജീവ സംരക്ഷണം' സന്ദേശവുമായി ഒരു വര്‍ഷം നീളുന്ന ജലസംരക്ഷണ പ്രചാരണ പരിപാടിക്ക് മലപ്പുറം'ആത്മ' തുടക്കം കുറിച്ചു. സമൃദ്ധമായി ലഭിക്കുന്ന ഇടവപ്പാതിയിലും തുലാവര്‍ഷത്തിലും മഴവെള്ളം ഫലപ്രദമായി മണ്ണിലേക്ക് ഊര്‍ന്നിറങ്ങുന്നതിനു സഹായിക്കുന്ന മഴക്കുഴി നിര്‍മാണം, തെങ്ങിന്‍ തോട്ടങ്ങളിലെ മണ്ണു-ജല സംരക്ഷണം, പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണവും നേതൃത്വവും നല്‍കും. ആത്മ തയാറാക്കിയ ബാനറിന്റെ പ്രകാശനം തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."