മൂന്നുപേര്‍ക്ക് ക്വാറന്റൈന്‍ സംവിധാനമില്ല, 22 പ്രവാസികളെ വട്ടം കറക്കി അധികൃതക്രൂരത: വെള്ളമോ ഭക്ഷണമോ നല്‍കാതെ നരകിപ്പിച്ചത് മണിക്കൂറുകള്‍
കോഴിക്കോട്: ഷാര്‍ജയില്‍ നിന്ന് വന്നിറങ്ങിയ 24 പ്രവാസികളെ വട്ടം കറക്കി അധികൃതരുടെ ക്രൂരത. ഇതിനെതിരേ പ്രതിഷേധവുമായി പ്രവാസികള്‍. ഒപ്പം നാട്ടുകാരും ചേര്‍ന്നതോടെയാണ് ഒടുവില്‍ പ്രശ്‌നത്തിനു പരിഹാരമായത്. മൂന്നുപേര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിന്റെ പേരിലാണ് 24 പേരെയും കൊണ്ട് മണിക്കൂറുകളോളം ഇവരെ ബസില്‍ കയറ്റി തെരുവിലൂടെ വട്ടം ചുറ്റിച്ചത്. കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ ഇത്രയും സമയം ഇവരെ നരകിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിലാണ് നഗര മധ്യത്തിലൂടെ ഇവരേയും വഹിച്ച് ബസ് അലക്ഷ്യമായ അലഞ്ഞത്. സങ്കടക്കാഴ്ച കണ്ടുനിന്നവരേപോലും കരയിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് വന്നിറങ്ങിയ 24 പ്രവാസികളായിരുന്നു ഈ ബസിലുണ്ടായിരുന്നത്.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി.ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഇവരെ കണ്ട് ഒരുപാടുപേരാണ് തടിച്ചുകൂടിയത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ സമരപ്പന്തലിനു മുന്നിലെത്തിയപ്പോള്‍ ഇവര്‍ അലമുറയിട്ടു കരഞ്ഞു. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് ഒരു ഇറക്ക് വെള്ളം പോലും ഈ സമയത്തിനിടെ അധികൃതര്‍ നല്‍കിയിരുന്നില്ല. ഇവര്‍ അവശരായിരുന്നു. കണ്ണീരോടെ അവരനുഭവിച്ച ദുരിതങ്ങള്‍ കണ്ടു നിന്നവരോട് പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന:സെക്രട്ടറി പി.കെ.ഫിറോസ് സമരപ്പന്തലില്‍ നിന്നും ഇറങ്ങി ബസിലുള്ളവരുമായി സംസാരിച്ചു. കുടിക്കാന്‍ വെള്ളവും ലഘു ഭക്ഷണവും എത്തിച്ചു കൊടുത്തു. മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂത്ത് ലീഗ് സന്നദ്ധമായ വേളയിലാണ് അസിസ്റ്റന്റ് കമ്മീഷണറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. അവര്‍ പ്രശ്‌ന പരിഹാരം ഉറപ്പ് നല്‍കിയ ശേഷമാണ് ആളുകള്‍ പിരിഞ്ഞുപോയത്.
[playlist type="video" ids="864028"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."