വാളയാര്‍ കേസിലെ പൊലിസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം: നടപടി തിരുത്തണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍
കൊച്ചി: വാളയാറില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി ആരോപിക്കപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്കിയ നടപടി തിരുത്തണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍.
വാളയാര്‍ കേസ് ആദ്യം അന്വേഷിച്ച ഡിവൈ.എസ്.പി സോജന് ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനക്കയറ്റം നല്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി കുട്ടികളുടെ മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ സ്ഥാനക്കയറ്റം നല്‍കിയത് കേസ് അട്ടിമറിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതായും അവര്‍ പറഞ്ഞു.
നീതി നേടിതരാമെന്നു പറഞ്ഞ് കെ.പി.എം.എസ് പുന്നല ശ്രീകുമാര്‍ വിഭാഗം ചതിച്ചതായും കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിലെത്തിക്കുംവരെ പ്രക്ഷോഭവുമായി തെരുവിലുണ്ടാകുമെന്നും ഇരുവരും പറഞ്ഞു.
ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഭാരവാഹികളായ സി.ആര് നീലകണ്ഠന്, അനിത തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."