ഓപറേഷന്‍ ഫ്‌ളവര്‍ ടെയില്‍: നിരവധി പേര്‍ അറസ്റ്റില്‍
കൊല്ലം: സിറ്റി പൊലിസിന്റെ ഓപറേഷന്‍ ഫ്‌ളവര്‍ ടെയിലില്‍ നിരവധി പേര്‍ അറസ്റ്റിലായി.
സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലയിലെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ചായിരുന്നു ഓപറേഷന്‍. ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട ജങ്ഷനുകള്‍ തുടങ്ങി പെണ്‍കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയുക, പൂവാലശല്യം, ഇരുചക്ര വാഹനങ്ങളുടെ അമിതവേഗത, തുടങ്ങിയവയ്‌ക്കെതിരേയുള്ള നടപടികളുടെ ഭാഗമായിരുന്നു നടപടി.
ഓപറേഷനില്‍ 71 പേര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പെണ്‍കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരേ ഏഴു കേസുകള്‍ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു അമിതവേഗത്തിലും മദ്യപിച്ചും വാഹനം ഓടിച്ചതിന് 59 പേര്‍ക്കെതിരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും കലാലയ പരിസരങ്ങളില്‍ മദ്യപിച്ചതിനും 10 പേര്‍ക്കെതിരേയും കേസെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു വാഹന പരിശോധന നടത്തിയതില്‍ മതിയായ രേഖകളില്ലാത്ത 13 വാഹനങ്ങള്‍ കണ്ടെടുത്തു. വരുംദിവസങ്ങളിലും നടപടി തുടരുമെന്നു സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."