HOME
DETAILS
MAL
മൂപ്പൈനാട്, എടവക ഗ്രാമപഞ്ചായത്തുകള്‍ക്ക് അംഗീകാരം
backup
July 07 2018 | 05:07 AM
കല്‍പ്പറ്റ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രകടനത്തിന് മൂപ്പൈനാട്, എടവക ഗ്രാമപഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 2017-18 സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതി തുക സ്പില്‍ ഓവറില്ലാതെ നൂറു ശതമാനം ചിലവഴിച്ചതിനാണ് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിനു പുരസ്കാരം. 99 ശതമാനം നികുതി പിരിച്ചതിനും കൂടിയാണ് അവാര്‍ഡ്. 100 ശതമാനം നികുതി പിരിച്ച എടവക ഗ്രാമപഞ്ചായത്തിനും അംഗീകാരം ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പുരസ്കാരം സമ്മാനിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ഷഹര്ബാന് സൈതലവി, പഞ്ചായത്ത് അംഗം ആര്. യമുന, സെക്രട്ടറി കെ. രാമചന്ദ്രന് എന്നിവരും, എടവക ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ഉഷ വിജയനും സെക്രട്ടറി ഇ.കെ ബാലകൃഷ്ണന് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."