രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതോടെ ഇടതു പാര്‍ട്ടിയുടെ ദേശീയ അംഗീകാരം നഷ്ടപ്പെടും: രമേശ് ചെന്നിത്തല
നീലേശ്വരം: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതോടെ ഇടതു പാര്‍ട്ടികള്‍ക്ക് സീറ്റൊന്നും കിട്ടാതെ ദേശീയാംഗീകാരം നഷ്ടപ്പെടുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തൈക്കടപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തൃക്കരിപ്പൂര്മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നലെ രാവിലെ 10ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഈ തെരഞ്ഞെടുപ്പ് ദേശീയ പാര്‍ട്ടിയെന്ന സി.പി.എമ്മിന്റെ അംഗീകാരം തന്നെ നഷ്ടപ്പെടുത്തും. ആകെ 50ല്‍ താഴെ സീറ്റില്‍ മത്സരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ ഒരു പ്രസക്തിയുമില്ലന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വി.കെ.പി ഹമീദലി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്, മുന്‍ ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന്, യുഡി.എഫ് ചെയര്മാന് എം.സി ഖമറുദ്ദീന്, കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍, എ.പി അബ്ദുല്ലക്കുട്ടി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, ഡി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണന് പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി.വി സുരേഷ്, മാമുനി വിജയന്, അഡ്വ. കെ.കെ രാജേന്ദ്രന്, സി.എം.പി നേതാവ് വി.കെ രവീന്ദ്രന്, മുസ്ലിം ലീഗ് നേതാവ് സി.കെ.കെ മാണിയൂര്‍, കേരള കോണ്‍ഗ്രസ് നേതാവ് കുര്യാക്കോസ് പ്ലാപറമ്പന്‍, കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."