HOME
DETAILS

മകളുടെ വിയോഗമറിയാതെ പിതാവ് യാത്രയായി; സങ്കടക്കടലായി പൈങ്ങോട്ടൂര്‍

  
backup
July 07 2018 | 06:07 AM

%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be

 

പള്ളിക്കല്‍: സങ്കടക്കടലായി ചേലേമ്പ്ര പഞ്ചായത്തിലെ പൈങ്ങോട്ടൂര്‍. തന്നോടൊപ്പം അപകടത്തില്‍ പെട്ട മകള്‍ മരിച്ചതറിയാതെ മകള്‍ക്കു പിന്നാലെ നാലാംനാള്‍ പിതാവും യാത്രയായി. കഴിഞ്ഞ ഞായറാഴ്ചയാണ് ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി മുസ്തഫ (45) ഉം മകള്‍ ഫഹ്മിത ഹന്ന (10) യും വീട്ടില്‍നിന്ന് 100 മീറ്ററകലെ ദേശീയപാതയില്‍ അപകടത്തില്‍ പെടുന്നത്.
മകളെ മദ്‌റസയില്‍ കൊണ്ടുപോകവേ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇരുവരേയും അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവ ദിവസം രാത്രിയോടെ തന്നെ ഫഹ്മിത ഹന്ന മരണപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മുസ്തഫ മരണപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള മുസ്തഫയെ മകളുടെ മരണ വിവരം അറിയിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. മുസ്തഫയുടെ അഞ്ച് പെണ്‍മക്കളില്‍ ഇളയ കുട്ടിയായിരുന്നു മരണപ്പെട്ട ഹന്ന. മൂത്ത മകളെ രണ്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിപ്പിച്ചയച്ചത്. നിര്‍ധന കുടുംബത്തില്‍ പെട്ട മുസ്തഫ നേരത്തേ ഓട്ടോ ഡ്രൈവറായിരുന്നു. ആണ്‍കുട്ടികളില്ലാത്ത മുസ്തഫ ജീവിത പ്രാരാബ്ധങ്ങളില്‍നിന്ന് കുടുംബത്തെ കര കയറ്റുന്നതിനായി ഏഴ് വര്‍ഷം മുന്‍പാണ് വിദേശത്തേക്ക് പോയത്.
അവിടെ അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. റമദാനില്‍ വിദേശത്തുനിന്ന് 40 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ മുസ്തഫ തിരിച്ചു വിദേശത്തേക്ക് യാത്ര പോകാന്‍ ഒരാഴ്ച ബാക്കിയിരിക്കേയാണ് മക്കളേയും കുടുംബത്തേയും അനാഥരാക്കി എന്നെന്നേക്കുമായി യാത്രയായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago