HOME
DETAILS

നേതാക്കളെ വിട്ടയക്കാന്‍ മാര്‍ച്ച്: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

  
backup
July 07 2018 | 06:07 AM

07-07-2018-keralam-132-sdpi-workers-arrested

കൊച്ചി: ഇന്നലെ ആലുവ എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ 132 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പൊലിസ് അറസ്റ്റ് ചെയ്ത ജില്ലാ നേതാക്കളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ മാര്‍ച്ച് നടത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് ഇവരെ മജിസ്!ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം ഉണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആലുവ ബൈപ്പാസില്‍ നിന്ന് 300 ഓളം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രകടനം നടത്തിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും റൂറല്‍ ജില്ലാ പൊലിസ് മേധാവി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ മാര്‍ച്ച് തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് ബാറ്ററി മൈക്ക് ഉപയോഗിച്ച് പ്രതിഷേധ യോഗം ചേരാന്‍ ശ്രമിച്ചെങ്കിലും ഇതും പൊലിസ് അനുവദിച്ചില്ല. തുടര്‍ന്ന് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റിനു വഴങ്ങുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  12 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  12 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  12 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  12 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  12 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  12 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  12 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  12 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  12 days ago