പി.പി.ഇക്കിറ്റിന്റെ ചെലവ് വിമാന കമ്പനികളുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുന്നത് പ്രവാസി മടക്കം വൈകിപ്പിക്കാനെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കൊവിഡ് റാണി, നിപാ രാജകുമാരി പരാമര്‍ശങ്ങള്‍ക്കു പിന്നാലെ പ്രവാസി വിഷയത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും താന്തോന്നിത്തരവുമാണെന്നു മുല്ലപ്പള്ളി ആരോപിച്ചു. കൊവിഡ് കാലം നാടിന് ദുരിതമാണെങ്കില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കൊയ്ത്തുകാലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോര്‍ക്കയില്‍ അഞ്ച് ലക്ഷം പേരുടെ രജിസ്‌ടേഷന്‍ നടത്തി എന്നാണ് പറഞ്ഞത്. ഇവര്‍ തിരികെ നാട്ടിലെത്താനാണ് അതില്‍ രജിസ്റ്റര്‍ ചെയ്തത്. തിരകെ വരുന്നവരെ കൊട്ടിഘോഷിച്ച് സ്വീകരിക്കാന്‍ തയാറെന്ന് പറഞ്ഞവര്‍ യു ടേണ്‍ അടിച്ചു. വിമാന കമ്പനികള്‍ പി.പി.ഇ കിറ്റിന്റെ ചെലവ് വഹിക്കണമെന്ന് പിണറായി വിജയന്‍ പറയുന്നത് അതിന്റെ പേരില്‍ തര്‍ക്കമുണ്ടാക്കി ഇനിയും വൈകിപ്പിക്കാനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."