അങ്കമാലിയില്‍ അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റേയും മാതാവിന്റേയും സംരക്ഷണം വനിതാ കമ്മിഷന് ഏറ്റെടുത്തു
കൊച്ചി: അങ്കമാലിയില്‍ അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റേയും അമ്മയുടേയും സംരക്ഷണം വനിത കമ്മിഷന് ഏറ്റെടുത്തു. ഡിസ്ചാര്‍ജ് ആയാല്‍ ഇരുവരേയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റും. ശാശ്വതമായ പരിഹാരം നേപ്പാളിലേക്ക് വിടുക എന്നതാണ്. അതിനാവശ്യമായ നടപടികള്‍ വനിതാ കമ്മീഷന് പൊലീസുമായി ചേര്‍ന്ന് സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷന്‍ എം സി ജോസഫൈന് അറിയിച്ചു.
അതേ സമയം കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കൈകാലുകളുടെ ചലനവും കണ്ണ് തുറക്കുന്നതിന്റെ തോതും മെച്ചപ്പെട്ടു. കണ്ണിന്റെ ഞരമ്പിന്റെ പ്രവര്‍ത്തനവും
ദഹന പ്രക്രിയയും ശരീരോഷ്മാവും സാധാരണ നിലയിലാണ്.
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന് കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. അച്ഛന് ഷൈജു തോമസ് റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."