ധോണിക്ക് 37ാം പിറന്നാള്‍; ഇന്ത്യയുടെ അനുഗ്രഹീത നാളെന്ന് റെയ്‌നയുടെ സ്‌നേഹക്കുറിപ്പ്
ന്യൂഡല്‍ഹി: ധോണിക്ക് ഇന്ന് 37ാം പിറന്നാള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ് കൂട്ടുകാരും വീട്ടുകാരും.
സോഷ്യല്‍ മീഡിയയും പ്രിയതാരത്തിന്റെ പിറന്നാളാഘോഷത്തില്‍ സജീവമാണ്. സഹകളിക്കാരന്‍ സുരേഷ് റെയ്‌നയുടെ സ്‌നേഹക്കുറിപ്പിനാണ് സോഷ്ല്‍ മീഡിയയില്‍ ഏറ്റവും സ്വീകര്യത ലഭിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതാഹാസമെന്നാണ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ധോിയെ റെയ്‌നവിശേഷിപ്പിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ അനുഗ്രഹീത നാളാണെന്നും അദ്ദേഹം കുറിക്കുന്നു. മനോഹരമായ ഒരു ചിത്രത്തോടൊപ്പമാണ് റെയ്‌നയുടെ ട്വീറ്റ്.
Walking out of your 500th international match & gracefully walking into the blessed day of India, when a legend like you was born! Wish you a very Happy Birthday brother @msdhoni ?You have been my inspiration & will always be! I cherish all our good times! #HappyBirthdayMSDhoni pic.twitter.com/YinwMNSAgz
— Suresh Raina (@ImRaina) July 6, 2018
ഇന്ത്യന്‍ ടീമംഗങ്ങള്‍ പിറന്നാള്‍ പാട്ട് പാടുന്നതിനിടെ കേക്കിലെ മെഴുകുതിരികള്‍ ധോണി ഊതി അണക്കുന്നതിന്റെ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭാര്യ സാക്ഷിയും മകള്‍ സിവയും ധോണിക്കൊപ്പം ഉണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം തോറ്റ് പരമ്പര 11 ന് സമനിലയിലായ ശേഷമായിരുന്നു ധോണിയുടെ പിറന്നാള്‍ ആഘോഷം.
ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയും അദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."