മാര്‍ഷ്യലിന് ഹാട്രിക്; യുനൈറ്റഡിന് ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുനൈറ്റഡിനെ തകര്‍ത്താണ് യുനൈറ്റഡ് ജയം സ്വന്തമാക്കിയത്. ഫ്രഞ്ച് താരം ആന്റണി മാര്‍ഷ്യലിന്റെ കരിയറിലെ ആദ്യ ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയം നല്‍കിയത്. പോഗ്ബയും ബ്രൂണോ ഫെര്‍ണാണ്ട@സും ഒരുമിച്ച് ഇറങ്ങിയതിന്റെ ഗുണം ഇന്നലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കളിയില്‍ കാണാന്‍ കഴിഞ്ഞു.
മത്സരം ആരംഭിച്ച് ഏഴാം മിനുട്ടില്‍ തന്നെ മാര്‍ഷ്യല്‍ ആദ്യ ഗോള്‍ നേടി. റാഷ്‌ഫോര്‍ഡിന്റെ പാസ് വലയില്‍ എത്തിച്ചായിരുന്നു ആദ്യ ഗോള്‍. 44ാം മിനുട്ടിലായിരുന്നു മാര്‍ഷ്യലിന്റെ രണ്ട@ാം ഗോള്‍. റൈറ്റ് ബാക്കായ വാന്‍ ബിസാകയുടെ പാസില്‍ നിന്നായിരുന്നു മാര്‍ഷ്യലിന്റെ രണ്ട@ാം ഗോള്‍ പിറന്നത്.
പോള്‍ പോഗ്ബ തുടങ്ങിവച്ച അറ്റാക്ക് ഫ്‌ളിക്ക് ചെയ്ത് ബ്രൂേണാ ഫെര്‍ണാണ്ട@സ് മാര്‍ഷ്യലിന്റെ കാലില്‍ എത്തിച്ചു. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് മാര്‍ഷ്യല്‍ പന്ത് റാഷ്‌ഫോര്‍ഡിന് കൈമാറി. ഒറ്റ ടച്ചില്‍ മാര്‍ഷ്യലിനെ ഗോള്‍ മുഖത്ത് ഫ്രീ ആക്കിയ റാഷ്‌ഫോര്‍ഡിന്റെ പാസ്. ഒരു ചിപ്പിലൂടെ പന്ത് വലയില്‍ എത്തിച്ച് മാര്‍ഷ്യല്‍ ഹാട്രിക്ക് തികച്ചു. മാര്‍ഷ്യല്‍ നേടിയ ഹാട്രിക്ക് ക്ലബിന്റെ നീണ്ട@ കാലത്തെ കാത്തിരിപ്പിന്റെ അവസാനമായിരുന്നു. അലക്‌സ് ഫെര്‍ഗൂസണ്‍ വിരമിച്ച ശേഷം പ്രീമിയര്‍ ലീഗില്‍ ഒരു ഹാട്രിക്ക് നേടാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഫെര്‍ഗൂസണ് കീഴില്‍ 2013 ഏപ്രിലില്‍ വാന്‍പേഴ്‌സി ആയിരുന്നു അവസാനമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേ@ണ്ടി പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടിയത്. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹാട്രിക് പിറന്നത്.
ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 31 മത്സരങ്ങളില്‍ നിന്ന് 49 പോയിന്റായി. യുനൈറ്റഡ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."