സൈക്കോ അല്ല, വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന സൈക്കോ പാത്ത്- വിജയരാഘവനെതിരെ കെ.എം ഷാജി
കോഴിക്കോട്: ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം ഷാജി. ഫേസ്ബുക്ക് വഴിയാണ് വിമര്‍ശനം. രണ്ട് പോസ്റ്റുകളാണ് വിഷയത്തില്‍ അദ്ദേഹം ഫേസ്ബുക്കിലിട്ടത്.
പാര്‍ട്ടി സഖാക്കളുടെ ലൈംഗിക അതിക്രമങ്ങളുടെ തീവ്രത അളക്കാന്‍ സ്ഥിരം സമിതി ഉണ്ടാക്കേണ്ട ഗതികേടിലെത്തിയ പാര്‍ട്ടിയുടെ നേതാവാണ് വിജയരാഘവനെന്ന് അദ്ദേഹം പരിഹസിക്കുന്നു. ആ മഹാനാണ് ഇന്ന് അയാളുടെ മകളുടെ പ്രായം മാത്രമുള്ള ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ അതി നീചമായി അധിക്ഷേപിച്ചിരിക്കുന്നത്. ജയരാജനെ പോലെ ആളുകളെ സ്‌കെച്ച് ചെയ്യുന്ന സൈക്കോ എന്ന് പറയാനാവില്ല. അതിലും വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന സൈക്കോ പാത്ത് ( മനോരോഗി )എന്നേ പറയാനൊക്കൂ എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ഒന്നാമത്തെ പോസ്റ്റിന്റെ പൂര്‍ണ രൂപം
പാര്‍ട്ടി സഖാക്കളുടെ ലൈംഗിക അതിക്രമങ്ങളുടെ തീവ്രത അളക്കാന്‍ സ്ഥിരം സമിതി ഉണ്ടാക്കേണ്ട ഗതികേടിലെത്തിയ പാര്‍ട്ടിയുടെ നേതാവാണ് വിജയരാഘവന്‍. ആ മഹാനാണ് ഇന്ന് അയാളുടെ മകളുടെ പ്രായം മാത്രമുള്ള ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ അതി നീചമായി അധിക്ഷേപിച്ചിരിക്കുന്നത്!!
ആലത്തൂര്‍ എന്ന ഇടതു കോട്ട ഇളക്കി മറിച്ചു മുന്നേറുന്ന ആ പെണ്‍കുട്ടിയെ,
ജീവിതത്തോട് പൊരുതി മുന്നോട്ട് കുതിക്കുന്ന ഒരു ദളിത് പെണ്‍കുട്ടിയെ, ഇങ്ങിനെ അധിക്ഷേപിച്ചത് നവോത്ഥാനത്തിന് വേണ്ടി വനിതാ മതില്‍ കെട്ടിയ മുന്നണിയുടെ കണ്‍വീനര്‍ ആണെന്നതാണ് ഏറ്റവും വലിയ അശ്ലീലം.
സഖാവെ,
നമ്മുടെ പെങ്ങന്മാരെ മതില്‍ കെട്ടി സംരക്ഷിക്കേണ്ടത് തന്നെയാണ് ; അത് താങ്കളെ പോലെയുള്ള വിടുവായന്മാരില്‍ നിന്നും കൂടിയാണ്!
മനസ്സില്‍ നിറഞ്ഞ വര്‍ഗീയത ഇടക്കിടക്ക് അറിയാതെ തുളുമ്പി വരുന്ന ഈ വര്‍ഗീയ വിഷ ജന്തു സി പി എം പ്രധാന മന്ത്രിയെ ഉണ്ടാക്കാനുള്ള സീറ്റുകളുടെ എണ്ണം കണക്കു കൂട്ടിയത് നമ്മളൊക്കെ കണ്ടതാണ്.
കേരളത്തില്‍ ആഞ്ഞടിക്കുന്ന യൂ ഡി എഫ് തരംഗത്തില്‍ ആകെയുള്ള ഒരു തരി കനലും കെട്ടു പോകുമെന്ന് ഉറപ്പായപ്പോള്‍ ഇയാളുടെ സമനില തെറ്റിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ഇയാളെ ചങ്ങലക്കിടണം!!
രണ്ടാമത്തെ പോസ്റ്റിന്റെ പൂര്‍ണ രൂപം
'എ' വിജയരാഘവനെ കുറിച്ച് എന്ത് പറയാനാണ്?
മനസ്സിനകത്ത് മുഴുവന്‍ എന്തോ തരം ഫ്രസ്റ്റ് റേഷന്‍ കുമിഞ്ഞുകൂടിയ ഈ വഷളനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ജയരാജനെ പോലെ ആളുകളെ സ്‌കെച്ച് ചെയ്യുന്ന സൈക്കോ എന്ന് പറയാനാവില്ല. അതിലും വൃത്തികെട്ട സ്ത്രീവിരുദ്ധത പേറി നടക്കുന്ന സൈക്കോ പാത്ത് ( മനോരോഗി )എന്നേ പറയാനൊക്കൂ.
അങ്ങേയറ്റം ദുര്‍ബലമായ ഒരു സമൂഹത്തില്‍ നിന്ന് കഠിനാദ്ധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രം ഉയര്‍ന്നു വന്ന സ്ത്രീയാണ് രമ്യ ഹരിദാസ്.അവരുടെ സ്ത്രീ, ദളിത് സ്വത്വത്തെ കൂടിയാണ് എല്‍ ഡി എഫ് കണ്‍വീനര്‍ വിജയരാഘവന്‍ ക്രൂരമായി അപമാനിച്ചിരിക്കുന്നത്.നേരത്തെ ചിത്രലേഖ എന്ന ദളിത് സ്ത്രീയുടെ അതിജീവന ശ്രമങ്ങളോട് സി പി എം കാണിച്ച അസഹിഷ്ണുതയുടെ തുടര്‍ച്ച.
കീഴാളന്‍ ബ്രാഹ്മണ ദാസ്യത്തിനപ്പുറത്തേക്ക് ചുവടുകള്‍ വെക്കരുതെന്നും മുസ്ലിമെന്നാല്‍ തീവ്രവാദിയെന്നും നിര്‍വ്വചിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ശക്തനായ മോദി 'ചിന്ന വീട്' ആശയക്കാരില്‍ പ്രമുഖനാണ് മുമ്പേ 'എ'വിജയരാഘവന്‍ജി. അതുകൊണ്ടാണ് ഇതേ രമ്യയുടെ ദളിത് ഐഡന്റിറ്റിയില്‍ ജനിച്ച ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കര്‍ വിജയരാഘവന്റെ പാര്‍ട്ടിയെ 'സവര്‍ണ്ണ തമാശ' എന്ന് വിശേഷിപ്പിച്ചത്.നിര്‍ഭാഗ്യവശാല്‍,പി കെ ബിജുവിനെ പോലുള്ളവര്‍ അത്തരം ഹിപ്പോക്രസിയുടെ ടൂളുകളായി പരിണമിക്കുകയാണ്. മാര്‍ക്‌സിസ്റ്റ് സ്ത്രീപക്ഷ വിമോചക റാണികള്‍ പിന്നെ പണ്ടേ കീഴാള പാട്ടുകള്‍ക്കും കവിതകള്‍ക്കുമൊക്കെ ഒരു പഞ്ച് ഇല്ലെന്ന പക്ഷക്കാരും പഞ്ച് കിട്ടാന്‍ വേണ്ടി മാത്രം അവര്‍ണ്ണന്റെ അദ്ധ്വാനം കോപ്പിയടിക്കുന്നവരുമാണ്.
സഹോദരി രമ്യ, ആലത്തൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് മുന്നിലെ പ്രബുദ്ധതയാണ്. അവര്‍ വിജയിക്കുക എന്നത് 'എ ' വിജയരാഘവന്റെ പാര്‍ട്ടിയും സംഘ് പരിവാറും ഒരുമിച്ച് പ്രതിനിധാനം ചെയ്യുന്ന ദളിത്, ന്യൂനപക്ഷ, മാനുഷിക വിരുദ്ധമായ സാംസ്‌കാരിക ഫാഷിസത്തിനെതിരെ കൂടിയുള്ള വിജയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."