രാഹുലിനെ ആക്ഷേപിച്ച് 'ദേശാഭിമാനി'
തിരുവനന്തപുരം: സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച് മുഖപ്രസംഗം. പ്രസംഗം വിവാദമായതോടെ ജാഗ്രതക്കുറവിലുണ്ടായ പിശകാണെന്ന ഫേസ്ബുക്ക് വിശദീകരണവുമായി റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് രംഗത്തെത്തി. 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്ണമാക്കാന് പപ്പു സ്ട്രൈക്ക് 'എന്നായിരുന്നു ഇന്നലെ ദേശാഭിമാനി മുഖപ്രസംഗം.
മുഖപ്രസംഗത്തിനെതിരേ സമൂഹ മാധ്യമങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും പ്രതിഷേധമുണ്ടായി. തുടര്‍ന്നാണ് വിശദീകരണം നല്കാന് ദേശാഭിമാനി മാനേജ്മെന്റ് നിര്‍ബന്ധിതമായത്.
രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും തങ്ങളുടെ രീതിയല്ല. പറ്റിയത് ജാഗ്രതക്കുറവാണ്. ഇത് പരിശോധിക്കാനും തിരുത്താനും മടിക്കില്ലെന്നും മനോജ് വ്യക്തമാക്കി. എ.കെ.ജിയെ നികൃഷ്ടമായ ഭാഷയില്‍ അധിക്ഷേപിച്ച് രംഗത്തെത്തിയ ബല്‍റാമിന് പപ്പുമോന് വിളി കേട്ടപ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണെന്ന പരിഹാസവും മനോജ് നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."