HOME
DETAILS

കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് 80 കോടി അനുവദിച്ചു

  
backup
July 07 2018 | 07:07 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95-6

 

ബദിയഡുക്ക: ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെക്കുന്നു. ആശുപത്രി ബ്ലോക്കിന് 80കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്ന 11നു തിരുവനന്തപുരത്ത് ചേരുന്ന ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കും.
ചെന്നൈ ആസ്ഥാനമായുള്ള ആര്‍.ആര്‍ ബില്‍ഡേഴ്‌സ് എന്ന സ്ഥാപനമാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. ദിവസങ്ങള്‍ക്കു മുന്‍പ് സ്ഥാപന മേധാവികളെത്തി മെഡിക്കല്‍ കോളജ് സമുച്ചയം നിര്‍മാണസ്ഥലത്ത് ഭൂമി പൂജ നടത്തിയിരുന്നു. കാലവര്‍ഷം അവസാനിക്കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബദിയഡുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുകയായിരുന്ന മെഡിക്കല്‍ കോളജ് നിര്‍മാണത്തിനാണ് വീണ്ടും ജീവന്‍ വെക്കുന്നത്. നേരത്തെ കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മാണം നടത്തിയിരുന്നുവെങ്കിലും അതിനു ശേഷം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടിലായിരുന്നു. നബാര്‍ഡില്‍ നിന്നു ലഭിച്ച 69 കോടി രൂപക്ക് ആശുപത്രി ബ്ലോക്കിനു നേരത്തെ ടെന്‍ഡര്‍ ആയിരുന്നുവെങ്കിലും പിന്നീടത് റദ്ദാവുകയായിരുന്നു. സാങ്കേതിക കാരണം പറഞ്ഞാണ് ടെക്‌നിക്കല്‍ കമ്മിറ്റി ടെന്‍ഡര്‍ റദ്ദ് ചെയ്തത്. ഇതോടെ മെഡിക്കല്‍ കോളജ് നിര്‍മാണം നിലച്ചു പോകുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരവധി സംഘടനകളുടെയും നേതൃത്വത്തില്‍ ആശുപത്രി കെട്ടിടത്തിന്റെ പ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുന്നതിനെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ ജനകീയസമര സമിതിയുടെ നേതൃത്വത്തില്‍ കിടപ്പുസമരവും ഏറ്റവും ഒടുവില്‍ നിര്‍ദിഷ്ട സ്ഥലത്ത് കാത്തിരിപ്പു സമരവും നടത്തിയിരുന്നു. എന്നാല്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ദിവാനെ നിരന്തരം ബന്ധപ്പെടുകയും അദ്ദേഹം കാസര്‍കോട് മെഡിക്കല്‍ കോളജിനു വേണ്ടി താല്‍പര്യം പ്രകടിപ്പിക്കുകയും സാങ്കേതിക അനുമതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകരുകയുമായിരുന്നു. തുടര്‍ന്നാണ് 80,26,77,000രൂപയുടെ സാങ്കേതിക അനുമതിയായത്.
കാസര്‍കോട് മെഡിക്കല്‍ കോളജിന് മൊത്തം 385 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വൈദ്യുതീകരണ പ്രവൃത്തികള്‍ക്കായി ആറരക്കോടി രൂപയും റസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ക്കും ഹോസ്റ്റല്‍ ബ്ലോക്ക് തുടങ്ങിയവ നിര്‍മിക്കുന്നതിനുമായി 150 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഉക്കിനടുക്കയിലെ അറുപത് ഏക്കര്‍ സ്ഥലത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെയും മറ്റും ചികിത്സക്കായാണ് 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിനു തറക്കല്ലിട്ടത്.
രണ്ടു വര്‍ഷംകൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.
റോഡ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതിനു ശേഷം പ്രവര്‍ത്തനം നിലച്ചമട്ടിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  7 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  12 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  31 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago